ഓസ്റ്റിന്‍: ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ വോട്ടുകള്‍ക്ക് അഞ്ച് അധിക ഹൗസ് സീറ്റുകള്‍ നേടിക്കൊടുക്കുന്ന തരത്തില്‍ പ്രസിഡന്റ് ട്രംപിന്റെ അഭ്യര്‍ത്ഥനപ്രകാരം തയ്യാറാക്കിയ പുതിയ കോണ്‍ഗ്രഷണല്‍ മാപ്പിന്റെ ഉപയോഗം ഫെഡറല്‍ കോടതി തടഞ്ഞു. എല്‍ പാസോയിലുള്ള മൂന്ന് അംഗ ജഡ്ജിമാരുടെ പാനലില്‍ രണ്ടുപേരുടെ അംഗീകാരത്തോടെയാണ് തീരുമാനം.
ചൊവ്വാഴ്ച നല്‍കിയ പ്രാഥമിക ഉത്തരവില്‍, പുതിയ മാപ്പ് ഉപയോഗിക്കുന്നത് കോടതി നിരോധിക്കുകയും 2026 ലെ മിഡ് ടേം തിരഞ്ഞെടുപ്പ് 2021ല്‍ നിലവില്‍ വന്ന മണ്ഡലങ്ങളെ അടിസ്ഥാനമാക്കി നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വിധിക്കെതിരെ ടെക്‌സസ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും.
റിപ്പബ്ലിക്കന്‍ നിയന്ത്രിത നിയമസഭയും ഗവര്‍ണര്‍ ഗ്രെഗ് ആബോട്ടും ചേര്‍ന്ന് വേനല്‍ക്കാലത്ത് പാസാക്കിയ മാപ്പിനെതിരെ ദീര്‍ഘമായ വാദങ്ങള്‍ക്കൊടുവിലായിരുന്നു കോടതി തീരുമാനം. ഡെമോക്രാറ്റ് അംഗങ്ങള്‍ നിയമനിര്‍മ്മാണ സഭയിലെ പ്രത്യേക സമ്മേളനം നടത്താതിരിക്കാനായി മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു.
മിഡ് ടേം തെരഞ്ഞെടുപ്പ് കാലയളവില്‍ തന്നെ നടത്തപ്പെട്ട അപൂര്‍വ മണ്ഡല പുനര്‍ക്രമീകരണ ശ്രമം ദേശീയതലത്തില്‍ പ്രതികരണങ്ങള്‍ ഉളവാക്കിയിരുന്നു. ടെക്‌സസിന് മറുപടിയായി അഞ്ച് ഡെമോക്രാറ്റ് അനുകൂല മണ്ഡലങ്ങള്‍ കൂട്ടാന്‍ ലക്ഷ്യമിട്ടുള്ള കാലിഫോര്‍ണിയയുടെ പ്രൊപ്പോസിഷന്‍ 50 പാസാകുകയും, എന്നാല്‍ അതിനെതിരെ ഇപ്പോള്‍ ട്രംപ് ഭരണകൂടം കോടതിയിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടയില്‍ ഇടതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിത്വപത്രങ്ങള്‍ സമര്‍പ്പിക്കുന്ന പ്രക്രിയ ടെക്‌സസില്‍ ഇതിനകം ആരംഭിച്ചു. ഡിസംബര്‍ 8ന് വരെ പത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പിന് ഏത് മാപ്പ് ഉപയോഗിക്കണമെന്ന കാര്യത്തില്‍ അന്തിമ വാക്ക് സുപ്രീം കോടതിയുടേതായിരിക്കും.
ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിന്‍ അമേരിക്കന്‍ സിറ്റിസണ്‍സ് (LULAC) അടക്കമുള്ള സംഘടനകളായിരുന്നു മാപ്പ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പുതിയ മണ്ഡലക്രമീകരണത്തില്‍ ലാറ്റിനോ, വോട്ടര്‍മാരുടെ സ്വാധീനം കുറഞ്ഞുവെന്നും ജാതിയെ അടിസ്ഥാനമാക്കി വിവേചനം വരുത്തിയെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.
കുക്ക് പോളിറ്റിക്കല്‍ റിപ്പോര്‍ട്ടിന്റെ കണക്കുകള്‍ പ്രകാരം ടെക്‌സസ് ഉള്‍പ്പെടെയുള്ള പുനര്‍മണ്ഡലവല്‍ക്കരണ ശ്രമങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഹൗസില്‍ മൂന്ന് മുതല്‍ നാല് വരെ അധിക സീറ്റുകള്‍ നേടിക്കൊടുക്കാന്‍ സാധ്യതയുണ്ട്. നോര്‍ത്ത് കരോലിന, മിസ്സോറി എന്നിവിടങ്ങളിലും ജി.ഒ.പി അനുകൂല മാപ്പുകള്‍ പാസായിട്ടുണ്ട്. വിര്‍ജീനിയയില്‍ ഡെമോക്രാറ്റ് അനുകൂല മണ്ഡല പുനക്രമീകരണ ശ്രമം പുരോഗമിക്കുകയാണ്. ഒഹായോയിലെ ദ്വികക്ഷ കമ്മീഷന്‍ പാസാക്കിയ മാപ്പ് റിപ്പബ്ലിക്കന്‍സിന് രണ്ട് സീറ്റുകള്‍ വരെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. യൂട്ടായില്‍ കോടതി നിര്‍ദ്ദേശിച്ച മാപ്പ് ഡെമോക്രാറ്റുകള്‍ക്ക് ഒരു സീറ്റ് നേടാന്‍ വഴിതെളിക്കും.
ഇന്ത്യാനയില്‍ പുതിയ മണ്ഡലങ്ങള്‍ വരയ്ക്കാന്‍ ട്രംപ് നടത്തിയ മാസങ്ങളോളമുള്ള സമ്മര്‍ദ്ദശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. കാന്‍സസ്സിലെ റിപ്പബ്ലിക്കന്‍ ലൈനും അതിന് തയ്യാറാകാത്ത നിലപാടിലാണ്.
ടെക്‌സസിന്റെ പുതിയ കോണ്‍ഗ്രഷണല്‍ മാപ്പിന് കോടതി തടയിട്ടു
