ആള്‍ക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്വം ആര്‍ സി ബിക്കെന്ന് പൊലീസ്

ആള്‍ക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്വം ആര്‍ സി ബിക്കെന്ന് പൊലീസ്


ബെംഗളൂരു: ഐ പി എല്‍ വിജയാഘോഷത്തിനിടെ സംഭവിച്ച ആള്‍ക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്വം ആര്‍ സി ബിക്കാണെന്ന് പൊലീസ്. കര്‍ണാടക പൊലീസിന്റെ സി ഐ ഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി എന്‍ എക്കും ഒരു പോലെ ഉത്തരവാദിത്തമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ജൂണ്‍ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍ സി ബിയുടെ വിജയാഘോഷം നടന്നത്. ഐ പി എല്ലില്‍ കന്നിക്കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്‌സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. 55 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.