ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്


ഷിക്കാഗോ: വിദ്യ ജ്യോതി എഡുക്കേഷണല്‍ ഫൗണ്ടേഷന്റെ 2025ലെ ലീഡര്‍ഷിപ്പ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലഭിച്ചു. അമേരിക്കയിലും ഇന്ത്യയിലുമുള്ള രണ്ടായിരത്തിലധികം സാധുക്കളായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാജ്യോതിയിലൂടെ 2025ല്‍ വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ്, ഭക്ഷണം, കമ്പ്യൂട്ടറുകള്‍ എന്നിവ വിതരണം ചെയ്തു. 

ഇല്ലിനോയ്‌സ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാധിക ചിന്‍മ്മന്‍ത്താ, റഷ് പ്രസ്ബിറ്റേറിയന്‍ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഉമാങ്ങ് പട്ടേല്‍, പവര്‍ പ്ലാന്റ് കോര്‍പറേഷന്‍ സി ഇ ഒ ബ്രിജ് ശര്‍മ എന്നിവര്‍ക്കും ഈ വര്‍ഷത്തെ ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ ലഭിച്ചു. അറോറ സിറ്റി അല്‍ഡര്‍വമന്‍ ശ്വേത ബെയ്ഡ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി ഇയുടെ ഗ്ലോബല്‍ ഡയറക്ടര്‍, യു എസ് ടെക്‌റോണിക്‌സിന്റെ പ്രസിഡന്റ്, ഗോപിയോ ഷിക്കാഗോയുടെ മുന്‍ ചെയര്‍മാന്‍, ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി, മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഇന്തോ- അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ മുന്‍ സെക്രട്ടറി, എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഷിക്കാഗോയുടെ മുന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യാനയിലുള്ള പ്രശസ്ത പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് മാസ്റ്റേഴ്‌സ് ബിരുദവും പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓപറേഷന്‍സ് മാനേജ്‌മെന്റില്‍ എം ബി എ ബിരുദവും നേടുകയുണ്ടായി. എഎഇഐഒ വഴി അദ്ദേഹം വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.