എഎഇഐഒ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ മാനസികാരോഗ്യ സെമിനാര്‍ നടത്തും

എഎഇഐഒ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ മാനസികാരോഗ്യ സെമിനാര്‍ നടത്തും



ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഓര്‍ജിന്‍(എഎഇഐഒ) ഭാരവാഹികളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സോംനാഥ് ഘോഷും ചേര്‍ന്ന് നടത്തിയ മീറ്റിങ്ങില്‍ വിവിധ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആത്മഹത്യകള്‍ ഉണ്ടാകുന്നതല്‍ ദുഖവും ഖേദവും രേഖപ്പെടുത്തി. അതില്‍ മൂന്ന് മരണങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് പഠിച്ച പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലാണ് നടന്നത്. ജനുവരിയില്‍ 19 കാരനായ നീല്‍ ആചാര്യയെ കാമ്പസില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു.
മറ്റുമരണങ്ങള്‍ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി ഷാനെയ്ന്‍ കാമ്പസിലും മറ്റുയൂണിവേഴ്‌സിറ്റികളിലും ഉണ്ടായി. എഎഇഐഒ പ്രസിഡന്റ് ഈയിടെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മങ്ങ്ചിയാഗ്, എന്‍ജിനിയറിംഗ് ഡീന്‍ ഡോ. അരവിന്ദ് രമണ്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. എഎഇഐഒ എന്‍ജിനിയറിംഗ് സ്റ്റുഡന്റ് ചാപ്റ്റര്‍ പ്രസിഡന്റ് ഗൗരവ് ചോബയും ചര്‍ച്ചകളില്‍ പങ്കെടുത്തു. ആദ്യത്തെ മാനസിക ആരോഗ്യ സെമിനാര്‍ മേയ് മാസത്തില്‍ പെര്‍ഡ്യൂവില്‍ നടത്താന്‍ തീരുമാനിച്ചു.

തങ്ങളുടെ കുടുംബങ്ങളുടെ വലിയ സ്വപ്‌നങ്ങളുമായി , മാതാപിതാക്കള്‍ ബാങ്കില്‍ നിന്ന് കടമെടുത്ത പണമുപയോഗിച്ച് അമേരിക്കയല്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളിലെ കടുപ്പമേറിയ പഠനരീതികളും ബി ആവറേജ് ഗ്രേഡ് ഉണ്ടാക്കുവാനുള്ളബുദ്ധിമുട്ടും കൊണ്ട് കടുത്ത മാനസിക ക്ലേശം അനുഭവിക്കുന്നു. ഈ സാഹചര്യത്തെ മറികടക്കാന്‍ ചിലര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്നതായും പറയപ്പെടുന്നു.

എഎഇഐഒ സെക്രട്ടറി നാഗ് ജയ്‌സ്വാള്‍ സംഘടിപ്പിച്ച ഈ മീറ്റിങ്ങില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് നിതില്‍ മഹോശ്വരി, ബോര്‍ഡ് അംഗവും നോര്‍ത്ത് ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയുടെ എന്‍ജിനിയറിംഗ് ഡീന്‍ ഡോ. പ്രമോദ് വോറ, സംഘടന ട്രഷറര്‍ രജിവിന്ദര്‍ സിംഗ് വാഗോ, ദിപന്‍ മോദി, അന്‍ റിന്‍ അഗര്‍വാള്‍, ഗൗതം റാവു എന്നിവര്‍ ദുഖം രേഖപ്പെടുത്തി. കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. സോംനാഥ് അധ്യക്ഷത വഹിച്ചു.