മിയാന പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് ഇവന്റ് 2026

മിയാന പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് ഇവന്റ് 2026


ഇല്ലിനോയ്: വടക്കേ അമേരിക്കയിലെ ആദ്യത്തെ ഔദ്യോഗിക മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷനായ മിയാന മെയ് 30 ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ഇല്ലിനോയിസിലെ സൗത്ത് ബാരിംഗ്ടണില്‍ വാര്‍ഷിക പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് ഇവന്റ് സംഘടിപ്പിക്കുന്നു.

എഞ്ചിനീയര്‍മാര്‍, ഐ ടി പ്രൊഫഷണലുകള്‍, ബിസിനസ് നേതാക്കള്‍, വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍  എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്ന വേദി നെറ്റ്വര്‍ക്കിംഗ്, മെന്റര്‍ഷിപ്പ്, പ്രൊഫഷണല്‍ സഹകരണം എന്നിവയ്ക്കുള്ള സജീവ ഇടമായിരിക്കും. എഐ, എഞ്ചിനീയറിംഗ് നേതൃത്വം, കരിയര്‍ വികസനം, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ എന്നിവയില്‍ പ്രമുഖ പ്രഭാഷകര്‍ സംസാരിക്കും.

നിലവിലെ തൊഴില്‍ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത്, ജോലി അന്വേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പുതിയ ബിരുദധാരികള്‍ക്കും മിയാന ബോര്‍ഡ് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. 

റെസ്യൂമെ കൈയില്‍ കരുതി വന്നാല്‍, പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഇവിടെ കാത്തിരിക്കുന്നു. ഇവന്റിനു ശേഷവും തൊഴിലന്വേഷകര്‍ക്കായി ഓണ്‍ലൈന്‍ മെന്ററിംഗ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ മിയാന പദ്ധതിയിടുന്നുണ്ട്.

അടുത്ത തലമുറ പ്രൊഫഷണലുകളെ പിന്തുണയ്ക്കുക എന്നത് മിയാനയുടെ കാതല്‍ ലക്ഷ്യമാണ്. കമ്മ്യൂണിറ്റിക്കൊപ്പം വളരാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്.

പരിപാടിയോടനുബന്ധിച്ച് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.

രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും: https://forms.gle/vqam24nMKqmoiLR4A