അഗതികളുടെ അമ്മയുടെ തിരുനാള്‍ ആഘോഷിച്ച് ബെന്‍സന്‍വില്‍ ഇടവക

അഗതികളുടെ അമ്മയുടെ തിരുനാള്‍ ആഘോഷിച്ച് ബെന്‍സന്‍വില്‍ ഇടവക


ഷിക്കാഗോ : അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന കല്‍ക്കട്ടയിലെ വി. മദര്‍ തെരേസയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ആഘോഷിച്ചു.

ജപമാലയ്ക്കും വി. കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. കോട്ടയം അതിരൂപതയിലെ വല്ലംബ്രോസന്‍ സന്യാസ സമൂഹാംഗങ്ങളായ ഫാ.ജോബി പന്നൂറയില്‍, ഫാ.ജോസഫ് പുതുപറമ്പില്‍ എന്നിവര്‍ തിരക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മത്തിയാസ് & ഡെന്നി പുല്ലാപ്പള്ളി തിരുന്നാള്‍ ഏറ്റെടുത്ത് നടത്തി.