ബെന്‍സന്‍വില്‍ ഇടവകയില്‍ മിഷന്‍ലീഗിന് നവ നേതൃത്വം

ബെന്‍സന്‍വില്‍ ഇടവകയില്‍ മിഷന്‍ലീഗിന് നവ നേതൃത്വം


ചിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള അത്മായ മിഷനറി സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അമേരിക്കയിലെ ക്നാനായ റീജിയണല്‍ ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മിഷന്‍ലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹന്ന ഓട്ടപ്പള്ളില്‍ (പ്രസിഡന്റ്), ഷോണ്‍ കണ്ടാരപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), അനിറ്റ നന്തികാട്ട് (സെക്രട്ടറി), ജെയ്ക്ക് കോയിത്തറ (ജോയിന്റ് സെക്രട്ടറി), റെബേക്ക മുളയാനിക്കുന്നേല്‍ (ട്രഷറര്‍), 

റാം താന്നിച്ചുവട്ടില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. ആന്‍സി ചേലയ്ക്കല്‍, ജൂബിന്‍ പണിക്കശ്ശേരില്‍ എന്നിവരെ ഇടവക ഡയറക്ടേഴ്‌സുമായി തിരഞ്ഞെടുത്തു. ഫാ. ബിന്‍സ് ചേത്തലില്‍ (റീജിയന്‍ ഡയറക്ടര്‍), ഫാ. ജോബി പൂച്ചുകാട്ടില്‍ (റീജിയന്‍ അസിറ്റന്റ് ഡയറക്ടര്‍), സിസ്റ്റര്‍ സാന്ദ്രാ എസ് വി എം (റീജിയന്‍ ജോയിന്റ് ഡയറക്ടര്‍), സിജോയ് പറപ്പള്ളില്‍ (ജനറല്‍ ഓര്‍ഗനൈസര്‍), സുജ ഇത്തിത്തറ, ഷീബാ താന്നിച്ചുവട്ടില്‍, ജോഫീസ് മെത്താനത്ത്, അനിതാ വില്ലൂത്തറ (ഓര്‍ഗനൈസര്‍മാര്‍) എന്നിവരാണ് മറ്റു റീജിയണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍.