ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 19-ാമത് എന്‍ കെ ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 5-ാം തിയ്യതി ഇല്ലിനോയിസിലെ ബെന്‍സണ്‍ വില്ലയിലുള്ള എനര്‍ജി സ്പോര്‍ട്സ് കോംപ്ലക്സില്‍ രാവിലെ 9 മണിക്ക് തുടക്കം കുറിക്കുന്നു. ഈ നാഷണല്‍ ടൂര്‍ണമെന്റിന്റെ ചെയര്‍മാനായി ജിനു പുന്നശ്ശേരിയേയും ജനറല്‍ കണ്‍വീനറായി മാത്യു തട്ടാമറ്റത്തിനെയും കണ്‍വീനറായി ജോഷി പുത്തൂരാനെയും തെരഞ്ഞെടുത്തു. ഷിക്കാഗോ മലയാളി സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന ഈ കായികമാമാങ്കത്തിനെ നയിക്കാന്‍ ഏറ്റവും കഴിവുറ്റ നേതൃത്വനിരയിലുള്ളവരെയാണ് ചിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിലെ വളര്‍ന്നുവരുന്ന വോളിബോള്‍ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്.
എന്‍ കെ ലൂക്കോസ് മെമ്മോറിയല്‍ നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 5ന്
