ഫോമ മെട്രോ റീജിയന്‍ സംഘടിപ്പിക്കുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്ത് 24 ന്

ഫോമ മെട്രോ റീജിയന്‍ സംഘടിപ്പിക്കുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്ത് 24 ന്


എം.എല്‍.എ മാരായ മാണി സി കാപ്പന്‍, മോന്‍സ് ജോസഫ്, സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവര്‍ മുഖ്യാതിഥികള്‍

ന്യൂയോര്‍ക്ക് : പതിനെട്ടാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്ത് 24, ഞായറാഴ്ച ന്യൂയോര്‍ക്കിലെ ബെത്‌പേജ് മള്‍ട്ടി സ്‌പോര്‍ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്നതാണെന്നു ആതിഥേയരായ ഫോമ മെട്രോ റീജിയണ്‍ ഭാരവാഹികള്‍ അറിയിച്ചു. ബോളിബോള്‍ മുന്‍ ഇന്‍ഡ്യന്‍ ദേശീയ താരം മാണി സി. കാപ്പന്‍ എം.എല്‍.എ , മോന്‍സ് ജോസഫ് എം.എല്‍.എ, സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവര്‍ മുഖ്യാഥിതികളായി സംബന്ധിക്കും.

അമേരിക്കയില്‍ നിന്നും കാനഡയില്‍നിന്നുമായി 24 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ട്രോഫികള്‍ കൂടാതെ എന്‍.കെ. ലൂക്കോസ് ഫൗണ്ടേഷന്‍ നല്‍കുന്ന 5000 ഡോളറിന്റെ ക്യാഷ് അവാര്‍ഡും വിജയികളാകുന്ന ടീമുകള്‍ക്ക് ലഭിക്കുമെന്നും മെട്രോ റീജിയണ്‍ ആര്‍.വി. പി. മാത്യു ജോഷ്വ പറഞ്ഞു. യുവാക്കളെ ഫോമയിലേക്കും, അതുപോലെ അവരുടെ സര്‍ഗാല്മകമായ കഴിവുകളെ ക്രിയാത്മകമായി സമൂഹ നന്മയ്ക്കായി വിനിയോഗിക്കുന്നതിന്റേയും ഭാഗമായാണ് ഫോമ ഈ വോളിബോള്‍ ടൂര്‍ണ്ണമെന്റിനു ആതിഥേയത്വം വഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മള്‍ട്ടി സ്‌പോര്‍ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ അഞ്ചു കോര്‍ട്ടുകളിയായി കളികള്‍ നടക്കുമെന്നും, ഓപ്പണ്‍ പൂളില്‍ പന്ത്രണ്ടു ടീമുകലും, 18 വയസില്‍ താഴെ ഉള്ളവരുടെ ആറു ടീമുകളും, അതുപോലെ നാല്‍പ്പത്തിനു മുകളില്‍ ഉള്ളവരുടെ ആറു ടീമുകളും മത്സരത്തില്‍ മാറ്റുരക്കുമെന്നു ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ബിഞ്ചു  ജോണ്‍ പറഞ്ഞു. കളികള്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. പ്രൊഫഷണല്‍ റഫറികള്‍ ആയിരിക്കും കളികള്‍ നിയന്ത്രിക്കുക. ട്രോഫികളും, ക്യാഷ് അവാര്‍ഡും അന്നേദിവസം വൈകുന്നേരം ആറു മണിക്ക് എല്‍മോണ്ടിലുള്ള സെയിന്റ് വിന്‍സെന്റ് ഡി പോള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബാങ്ക്വറ്റില്‍ വച്ച് ബഹുമാനപ്പെട്ട എം.എല്‍.മാര്‍ വിതരണം ചെയ്യുന്നതാണെന്ന് റീജിയണല്‍ സെക്രട്ടറി മാത്യു ജോഷ്വ (ബോബി) അറിയിച്ചു.

തദവസരത്തില്‍ 2026 ആഗസ്റ്റില്‍ ഹ്യൂസ്റ്റനില്‍ വച്ചു നടക്കുന്ന 9)ീ മത് ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ കിക്കോഫും നടത്തുന്നതാണെന്നു ഫോമ നാഷണല്‍ ജോയിന്റെ സെക്രട്ടറി  പോള്‍ ജോസ് പറഞ്ഞു. എം.എല്‍. എ മ്മാരായ മാണി.സി കാപ്പന്‍ , മോന്‍സ് ജോസഫ് , കൂടാതെ സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവരും, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ , സെക്രട്ടറി ബൈജൂ വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ്പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമാ കൃഷ്ണന്‍ തുടങ്ങിയവരും സംബന്ധിക്കും.

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വോളിബോള്‍ ടീം അംഗമായിരുന്ന, തൊടുപുഴ കരിങ്കുന്നം സ്വദേശി നടുമ്പറമ്പില്‍ എന്‍.കെ. ലൂക്കോസ് 1980 ല്‍ ആണ് അമേരിക്കയില്‍ എത്തുന്നത്. അമേരിക്കയില്‍ എത്തിയിട്ടും ചെറുപ്പം മുതലുള്ള വോളിബോള്‍ പ്രേമം കൈവിട്ടുപോയില്ല. അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് 1987 ല്‍ 'കേരള സ്‌പൈക്കേഴ്‌സ്' എന്ന പേരില്‍ ഒരു വോളിബോള്‍ ടീം ന്യൂയോക്കില്‍ രൂപീകരിച്ചു. സ്‌പോര്‍ട്‌സ് കൂടാതെ വിവിധ സാമൂഹിക  സാംസ്‌കാരിക രംഗങ്ങളിലും എന്‍.കെ. ലൂക്കോസ് സജീവമായിരുന്നു. എന്നാല്‍ 2003 ല്‍ ന്യൂജേഴ്‌സിയിലുണ്ടായ ഒരു വാഹന അപകടത്തില്‍ അദ്ദേഹം അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനുവേണ്ടി കുടുംബവും, സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച എന്‍.കെ. ലൂക്കോസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍, വോളിബോള്‍ കളിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കഴിഞ്ഞ 18 വര്‍ഷമായി അമേരിക്കയിലും, കേരളത്തിലും വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നടത്തിവരുന്നു. ഇക്കൊല്ലം 5000 ഡോളറാണ് എന്‍.കെ. ലൂക്കോസ് ഫൗണ്ടേഷന്‍ വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നതെന്നു എന്‍.കെ. ലൂക്കോസിന്റെ മകളും, ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ സെറിന്‍ ലൂക്കോസ് പറഞ്ഞു.

ന്യൂയോര്‍ക്ക് കേരള സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളത്തില്‍ ഫോമ മെട്രോ റീജിയനെ പ്രതിനിധീകരിച്ചു, ആര്‍.വി.പി. മാത്യു ജോഷ്വാ, ഫോമ നാഷണല്‍ ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ടുര്‍ണ്ണമെന്റ് കോര്‍ഡിനേറ്ററും, റീജിയണല്‍ ട്രഷററുമായ ബിഞ്ചു ജോണ്‍, റീജിയണല്‍ സെക്രട്ടറി മാത്യു ജോഷ്വാ (ബോബി), ഫോമ മുന്‍ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോസ് വര്‍ഗീസ്, എബ്രഹാം ഫിലിപ്പ്, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ മാത്തുക്കുട്ടി ഈശോ, എന്‍.കെ. ലൂക്കോസിന്റെ ഭാര്യ ഉഷ ലൂക്കോസ്, മകളും, ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ സെറിന്‍ ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.
ഇന്‍ഡ്യ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ്ബിനെ പ്രതിനിധീകകരിച്ചു ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് സുനില്‍ െ്രെടസ്റ്റാര്‍, മുന്‍ പ്രസിഡന്റ് താജ് മാത്യു, ഐ.പി.സി.എന്‍.എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി എബ്രഹാം, ചാപ്റ്റര്‍ ട്രഷറര്‍ ബിനു തോമസ്, ട്രഷറര്‍ ജേക്കബ് മാനുവേല്‍ തുടങ്ങിയവരും പങ്കെടുത്തു.
കൂടാതെ  ഫോമ  നേതാക്കളായ  തോമസ് കോശി, ലാലി കളപ്പുരക്കല്‍, തോമസ് ഉമ്മന്‍, ബിജു ചാക്കോ,
ജയിംസ് മാത്യൂ,  ബേബികുട്ടി തോമസ്,  അലക്‌സ് എസ്തപ്പാന്‍,  ഷാജി വര്‍ഗീസ്, ജോസി സ്‌കറിയ ,  ജെശ്വിന്‍  സാമുവേല്‍,  അലക്‌സ്  സിബി എന്നിവരും സംബന്ധിച്ചു.  

മെട്രോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ടുര്‍ണ്ണമെന്റിനെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്‌പോണ്‍സേര്‍സിനോടുമുള്ള ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.