ഒഐസിസി ഷിക്കാഗോ ചാപ്റ്റര്‍ ഗാന്ധിജയന്തി ആഘോഷിച്ചു

ഒഐസിസി  ഷിക്കാഗോ ചാപ്റ്റര്‍ ഗാന്ധിജയന്തി ആഘോഷിച്ചു


ഷിക്കാഗോ: ഒഐസിസി ചിക്കാഗോയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണവും നല്‍കി.

ഒക്ടോബര് 5 നു ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടലുള്ള ത്രിലോക റെസ്റ്റാറ്റാന്റില്‍ കൂടിയ  യോഗത്തിനു ഒഐസിസി ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ലൂയി ഷിക്കാഗോ അധ്യക്ഷത വഹിച്ചു.  ഒഐസിസി നോര്‍തേണ്‍ റീജിയന്‍ ചെയര്‍മാന്‍ ഡോ.സല്‍ബി പോള്‍ ചേന്നോത്ത് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഒഐസിസി നാഷണല്‍ വൈസ് ചെയര്‍മാന്‍ ഗ്ലാഡ്സണ്‍ വര്‍ഗീസ് മുഖ്യതിഥികളെ പരിചയപ്പെടുത്തി.

പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനുശേഷം ചിക്കാഗോയിലെ സുഹൃത്തുക്കള്‍ നല്‍കിയ സ്വീകരണത്തിന് നന്ദിയറിയുക്കുന്നതിനോടൊപ്പം ഗാന്ധിജിയുടെ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി സംസാരിച്ചു.
ഗാന്ധിജയന്തി സന്ദേശം നല്കുന്നതിനോടൊപ്പം അന്തരിച്ച മുന്‍ മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഒരു കറ തീര്‍ന്ന ഗാന്ധിയന്‍ ആയിരുന്നു  എന്ന് കെപിസിസി സെക്രട്ടറി ശ്രീ കറ്റാനം ഷാജി കൂട്ടിച്ചേര്‍ത്തതിനോടൊപ്പം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ( കെപിസിസി) നേരിട്ടുള്ള അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒഐസിസി, യുഎസ്എ യുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസുച്ചു.

ചിക്കാഗോയിലും പരിസരപ്രദേശത്തും ഉള്ള നിരവതി  കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്ത യോഗത്തില്‍ രാജന്‍ തോമസ്, ജെസ്സി റിന്‍സി, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പിള്ളി, ജോണി വടക്കുംചേരി, സിബിന്‍ സാം, സജി ഉതുപ്പാന്‍, മാത്യുജോസഫ് ,ജോണ്‍സണ്‍ മാളിയേക്കല്‍, ബെന്നി ജോസഫ്, അനു വര്‍ഗീസ്,,സജി കുര്യന്‍,, ഷബിന്‍ മാത്യു, റോയ് ജോണ്‍, റെന്‍സി കുര്യന്‍, ആന്റണി കാട്ടൂക്കാരന്‍, ഫ്രാന്‍സിസ് വടക്കേവീട്, സാം ഈപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സജി ഫിലിപ്പ്  എല്ലാവര്‍ക്കും നന്ദി പറഞ്ഞു.