ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ സെപ്തംബര്‍ 10ന് ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത

ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ സെപ്തംബര്‍ 10ന് ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത


ഡാളസ്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന 539-ാമത്തെ സെഷന്‍ സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സുല്‍ത്താന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത സൂം പ്ലാറ്റഫോമില്‍ ഡാളസ്സില്‍ നിന്നും സന്ദേശം നല്‍കും.

വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍. എല്ലാ ചൊവ്വാഴ്ചയും ന്യൂയോര്‍ക്ക് സമയം രാത്രി ഒന്‍പതിനാണ് പ്രയര്‍ലൈന്‍ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും സന്ദേശം നല്‍കും. പ്രഭാഷണം ശ്രവിക്കുന്നതിന് 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.