ഹൂസ്റ്റണ്‍: കഴിഞ്ഞ 36 വര്‍ഷങ്ങളായി ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാസഡീന മലയാളി അസോസിയേഷന്റെ (പി എം എ) ഈ വര്‍ഷത്തെ പിക്നിക്കും പുതിയ പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞടുപ്പും നടന്നു.
സംഘടനയിലെ നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത പിക്നിക്കിലെ 'ബിങ്കോ ഗെയിം' ഏവരിലും ആവേശമുണ്ടാക്കി. ബേ ഏരിയ പാര്‍ക്കില്‍ കലാ കായിക മത്സരങ്ങളോടെയാണ് പിക്നിക്കും അതിനോടനുബന്ധിച്ചു തെരഞ്ഞെടുപ്പും നടന്നത്.
റിച്ചാര്‍ഡ്സ് സ്‌കറിയ ജേക്കബ് ആണ് പുതിയ പ്രസിഡന്റ്. ഈശോ എബ്രഹാം വൈസ് പ്രസിഡന്റായും ജോമോന്‍ ജേക്കബ് സെക്രട്ടറിയായും ജോണ്‍ ജോസഫ് കൂടത്തിനാല്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
ജേക്കബ് ഫിലിപ്പ്, ബിജോ ചാക്കോ, ജോസഫ് കണയത്ത്, ജോമി ജോണ്‍, ആന്റണി റെസ്റ്റം, റോബിന്‍ ഫെറി, സ്‌കറിയ ബിജോയ്, ജോസ് ലൂക്കോസ് എന്നിവരാണ് എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങള്‍.
ഓഡിറ്റര്‍- പോള്‍ യോഹന്നാന്‍, സ്പോര്‍ട്സ്- ബ്രൂണോ കോറെയാ.
അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങള്‍ പാചകം ചെയ്ത സ്വാദിഷ്ടമായ ബാര്‍ ബി ക്യു ഭക്ഷിച്ച് പിക്‌നിക് സമാപിച്ചു.
