ഹൂസ്റ്റണ്‍: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സൗത്ത്വെസ്റ്റ് റീജിയന് ഇടവക മിഷന്, സേവികാ സംഘം, സീനിയര്‍ സിറ്റിസണ്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 12-ാമത് സൗത്ത്വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 21, 22 തിയ്യതികളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ നടക്കും. കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ച്ച് 21ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് തുടങ്ങി മാര്‍ച്ച് 22ന് ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് കോണ്‍ഫറന്‍സ് സമാപിക്കും.
ഡാളസ്, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, ഒക്ലഹോമ, സാന്‍ അന്റോണിയോ, ലബ്ബക്ക്, കാന്‍സസ് ഇടവകകളില്‍ നിന്നും 450 അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Faith in Renewal and Motion : ' Faith without deeds is dead' 'അങ്ങനെ വിശ്വാസവും പ്രവര്‍ത്തികളില്ലാത്തതായാല്‍ സ്വതവേ നിര്‍ജീവമാകുന്നു' ( യാക്കോബ് 2:17) എന്ന ചിന്താവിഷയത്തെ ആധാരമാക്കി പഠനങ്ങള്‍ നടക്കും.
ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്സ് യോഹന്നാന്, ലബ്ബക്, സാന്‍ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ ജോണ്‍ എന്നിവര്‍ പഠന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.
കോണ്‍ഫറന്‍സിന്റെ വിജയത്തിനായി റവ. സാം ഈശോ (വികാരി/പ്രസിഡണ്ട്), റവ. ജീവന് ജോണ്‍ (അസി. വികാരി/ വൈസ് പ്രസിഡണ്ട്), എബ്രഹാം ഇടിക്കുള (ജനറല്‍ കണ്‍വീനര്‍), തങ്കമ്മ ജോര്‍ജ് (പ്രയര്‍ സെല്‍), സൂസന് ജോസ് (ഷീജ- രജിസ്ട്രേഷന്), ബാബു ടി ജോര്‍ജ് (ഫിനാന്‍സ്), ജോസഫ് ജോര്‍ജ് തടത്തില്‍ (ഫുഡ്), ഷെറി റജി (മെഡിക്കല്‍), മാത്യു സക്കറിയ (ബ്ലെസ്സണ്‍- ക്വയര്‍), ജൂലി സക്കറിയ (പ്രോഗ്രാം ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്), ലിലിക്കുട്ടി തോമസ് (റിസിപ്ഷന്/ ഹോസ്പിറ്റാലിറ്റി), വര്‍ഗീസ് കെ ചാക്കോ (അക്കൊമൊഡേഷന്‍), വര്‍ഗീസ് ശാമുവേല്‍ (ബാബു- ട്രാന്സ്പോര്ട്ടെഷന്), ജോണ്‍ ഫിലിപ്പ് (സണ്ണി- പബ്ലിസിറ്റി), ജെയ്സണ്‍ ശാമുവേല്‍ (ഓഡിയോ വീഡിയോ മിനിസ്ട്രി) എന്നീ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.