കുഞ്ഞുജനിച്ചതിന് ലഹരി പാര്‍ട്ടി; നാലുപേര്‍ പിടിയില്‍

കുഞ്ഞുജനിച്ചതിന് ലഹരി പാര്‍ട്ടി; നാലുപേര്‍ പിടിയില്‍


കൊല്ലം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി വിപിന്‍, മണ്ണാര്‍ക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് പിടിയിലായത്.

കേസില്‍ മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിനാണ് പത്തനാപുരം എസ് എം അപ്പാര്‍ട്ട്‌മെന്റില്‍ ലഹരി പാര്‍ട്ടി നടത്തിയത്. സ്ഥലത്ത് നിന്നും 460 മില്ലിഗ്രാം എം ഡി എം എ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകള്‍, ലഹരി തൂക്കി നോക്കുന്നതിനുള്ള ത്രാസ് എന്നിവ എക്‌സൈസ് സംഘം പിടിച്ചെടുത്തു.