കുഞ്ഞുമിഷനറിമാരുടെ ബേയ്ക്ക് സെയില്‍ ശ്രദ്ധേയമായി

കുഞ്ഞുമിഷനറിമാരുടെ ബേയ്ക്ക് സെയില്‍ ശ്രദ്ധേയമായി


ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ മിഷന്‍ ഞായറിനോടനുബന്ധിച്ച് ബേക്ക് സെയ്ല്‍ സംഘടിപ്പിച്ചു. വീടുകളില്‍ വിവിധ കുക്കികളും ഇതര ബേക്കറി ഭക്ഷണങ്ങളും പാകപ്പെടുത്തി ദേവാലയത്തിലെത്തിച്ച് ഇടവകാംഗങ്ങളുടെ ഇടയില്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ഇത് ക്രമീകരിച്ചത്. നാട്ടിലെ ഒരു ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായിരുന്നു ബേക്ക് സെയ്ല്‍ സംഘടിപ്പിച്ചത്. ഈ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയ എല്ലാവരെയും വികാരി ഫാ. എബ്രാഹം കളരിക്കല്‍ അനുമോദിച്ചു.

പ്രേഷിത മേഖലകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും പ്രേഷിതപ്രവര്‍ത്തനത്തെ കുറിച്ച് അവലോകനം നടത്താനും പ്രേഷിതപ്രവര്‍ത്തനത്തെ പിന്തുണക്കാനുള്ള സമ്പത്തു കണ്ടെത്തുന്നതിനുമായി ആഗോളതലത്തില്‍ കത്തോലിക്കാ വിശ്വാസികള്‍ ആചരിക്കുന്ന ഓര്‍മ്മദിനമാണ് മിഷന്‍ ഞായര്‍. ഒക്ടോബര്‍ മാസത്തിലെ നാലാം ഞായറാഴ്ചയാണ് മിഷന്‍ ഞായറായി ആഗോള കത്തോലിക്കാ സഭ ആചരിക്കുന്നത്. 1926ല്‍ പതിനൊന്നാം പീയൂസ് പാപ്പ ആണ് ആദ്യമായി മിഷന്‍ ഞായര്‍ ആചരണത്തിനു തുടക്കമിട്ടത്. മിഷന്‍ലീഗ് ഡയറക്ടര്‍ ആന്‍സി ചേലയ്ക്കല്‍, മതബോധന ഡയറക്ടര്‍ കൊളീന്‍ കീഴങ്ങാട്ട്, മിഷന്‍ലീഗ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബിഗെയ്ല്‍ കീഴങ്ങാട്ട്, എലൈജ പുഴക്കരോട്ട്, അലീഷ മുണ്ടുപാലത്തിങ്കല്‍, ബെഞ്ചമിന്‍ ഓളിയില്‍, ക്ലെയോണ്‍ നാരമംഗലത്ത്, ബെഞ്ചമിന്‍ മലേമുണ്ടയ്ക്കല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.