ന്യൂയോര്‍ക്ക്: യുണൈറ്റഡ് ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഗായകരായ ഇമ്മാനുവേല്‍ ഹെന്റി, റോയ് പുത്തൂര്‍, മെറിന്‍ ഗ്രിഗറി, മരിയ കോലാടി എന്നിവര്‍ നയിക്കുന്ന സ്‌നേഹ സങ്കീര്‍ത്തനം എന്ന ക്രിസ്തിയ സംഗീത വിരുന്ന് ഒക്ടോബര്‍ 5 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ന്യൂയോര്‍ക്ക് എല്‍മോന്റ് സീറോ മലങ്കര കാത്തലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.
ഐഡിയ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമില്‍ കൂടി മലയാളിക്ക് സുപരിചിതനായ ഇമ്മാനുവേല്‍ ഹെന്റി, ചലച്ചിത്ര രംഗത്തെ സുപ്രസിദ്ധ പിന്നണി ഗായികയും അവാര്‍ഡ് ജേതാവുമായ മെറിന്‍ ഗ്രിഗറി, അമേരിക്കയില്‍ ആദ്യമായി എത്തുന്ന മലങ്കരയുടെ ഗായകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത ക്രിസ്തിയ ഭക്തിഗായകന്‍ റോയി പുത്തൂര്‍, അനേക ക്രിസ്തിയ ആല്‍ബങ്ങളിലൂടെ പ്രശസ്തയായ മരിയ കോലാടി എന്നീ ഗായകരോടോപ്പം യേശുദാസ് ജോര്‍ജ്, ജേക്കബ് സാമുവേല്‍, ഹരികുമാര്‍ പന്തളം, എബി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ലൈവ് ഓര്‍ക്കസ്ട്രായും ചേര്‍ന്ന് ഈ സംഗീത വിരുന്നിന് മികവേകും.
ഡിവൈന്‍ മ്യൂസിക് ആന്‍ഡ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാ സംഗീത സ്‌നേഹിതരേയും ക്ഷണിക്കുന്നതായും പ്രവേശന പാസ്സ് കൗണ്ടറില്‍ നിന്നും ലഭിക്കുന്നതാണെന്നും സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണന്നും സംഘാടകര്‍ അറിയിച്ചു.