സെയിന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ കരോളും പുതുവത്സരാഘോവും നടന്നു

സെയിന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ കരോളും പുതുവത്സരാഘോവും നടന്നു


ന്യൂയോര്‍ക്ക്: എല്‍മോണ്ടിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സിറോ- മലങ്കര കത്തീഡ്രലില്‍ സെയിന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍  ഓഫ് നോര്‍ത്ത് അമേരിക്കയുടെ കരോള്‍ സര്‍വീസും പുതുവത്സരാഘോഷവും നടന്നു. എക്യുമെനിക്കല്‍ സെക്രട്ടറി ജോബി ജോണ്‍ ആമുഖ പ്രസംഗം നടത്തി. 

ജോസഫ് വി തോമസ് സ്വാഗതം പറഞ്ഞു. എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രസിഡന്റ് റവ. സാം എന്‍ ജോഷ്വാ അധ്യക്ഷത വഹിച്ചു. ലോങ് ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, എപ്പിഫനി മാര്‍ത്തോമാ ചര്‍ച്ച്, സി എസ് ഐ ജൂബിലി ചര്‍ച്ച്, സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് തുടങ്ങിയ സഭകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു.

മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ സ്‌റ്റെഫാോസ് മുഖ്യാതിഥിയായിരുന്നു. സുനില്‍ ട്രൈസ്റ്റാര്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധനര്‍ക്ക് വീടുവെകക്കാന്‍ സഹായ ഹസ്തങ്ങള്‍ നല്‍കുന്ന സ്‌പോണ്‍സര്‍മാരെ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ട്രഷറര്‍ ജോര്‍ജ് തോമസ് ആദരിച്ചു. സെക്രട്ടറി ജോബി ജോര്‍ജ്ജ് നന്ദി പറഞ്ഞു.