ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയരായി ഡാലസ്സില്‍ ഒക്ടോബര്‍ 31, നവംബര്‍ 1, 2 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന 2025ലെ ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക) ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാഥിതിയായി സുനില്‍ പി ഇളയിടം പങ്കെടുക്കും. ഒപ്പം ഡോ. എം വി പിള്ള, നിരൂപകന്‍ സജി അബ്രഹാം തുടങ്ങിയവര്‍ അതിഥികളായ് എത്തും.
അമേരിക്കയില്‍ മലയാളം ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്.അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാര്‍, സാഹിത്യ പ്രബോധനക്കാര്‍ എല്ലാവരുംകൂടി കൈകോര്‍ത്തു
കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്. കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ എം എസ് ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവര്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചു. കൂടാതെ കെ എല്‍ എസ് പ്രവര്‍ത്തകരായ ഇവരൊക്കെ മുന്‍കാലങ്ങളില്‍ ലനയുടെ പ്രസിഡന്റുമാരായി സംഘടനയെ നയിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശങ്കര്‍ മനയും (ടെന്നീസി) സെക്രട്ടറി സാമുവല്‍ പനവേലിയും (ടെക്‌സാസ്) ട്രഷറര്‍ ഷിബു പിള്ള (ടെന്നീസി), മാലിനി, (ന്യൂയോര്‍ക്ക്) ജോണ്‍ കൊടിയന്‍ (കാലിഫോണിയ) ഹരിദാസ് തങ്കപ്പന്‍ (ഡാളസ്) എന്നിവരാണ്.