ഷിക്കാഗോ: 2026 ജൂലൈ 9 മുതല്‍ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോര്‍മിക് പ്ലേസില്‍ നടക്കുന്ന സീറോ മലബാര്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഡിട്രോയിറ്റിലെ സെന്റ് തോമസ് പള്ളിയില്‍ നടന്നു. കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫിനായി കത്തീഡ്രല്‍ ഇടവക അസിസ്റ്റന്റ് വികാരി ഫാ: യൂജിന്‍ ജോസഫിനോടൊപ്പം പബ്ലിസിറ്റി & മാര്‍ക്കറ്റിംഗ് ചെയര്‍ സജി വര്‍ഗീസ്, കോര്‍ഡിനേറ്റര്‍മാരായ സന്തോഷ് കാട്ടൂക്കാരന്‍, ജിതേഷ് ചുങ്കത്ത്, റോമിയോ കാട്ടൂക്കാരന്‍ , ബിജോയ് തോമസ്, എന്നിവരും എത്തിയിരുന്നു.
കണ്‍വെന്‍ഷന്റെ ഇടവകയില്‍ നിന്നുള്ള പ്രതിനിധികളായ ബൈജി ജോസഫ്, കുഞ്ഞച്ചന്‍ മണലേല്‍, സൈജന്‍ കണിയോടിക്കല്‍, ബ്രിജിഡ് ജേക്കബ്, ആന്‍ മസ്‌കരേനാസ് ട്രസ്റ്റിമാരായ ജോസ് ഫിലിപ്പ്, ജയ്‌മോന്‍ ജേക്കബ്, ക്രിസ് മൂഴയില്‍ എന്നിവര്‍ എന്നിവര്‍ കിക്കോഫിന് നേതൃത്വം നല്‍കി. സജി വര്‍ഗീസ് കണ്‍വെന്‍ഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. കണ്‍വെന്‍ഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂര്‍ണ്ണ പിന്തുണ വികാരി ഫാ: വില്‍സണ്‍ കണ്ടങ്കരി ഉറപ്പുനല്‍കി.
കണ്‍വെന്‍ഷനൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. അമേരിക്കയില്‍ എല്ലായിടത്തും ഉള്ള സീറോ മലബാര്‍ വിശ്വാസികളെ ഒരു കുടക്കീഴില്‍ ഒന്നിച്ച് ചേര്‍ക്കുന്ന ഈ മഹാസമ്മേളനം കടലുകള്‍ക്കിപ്പുറവും വിശ്വാസവും സംസ്‌കാരവും ഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്തുന്ന ഏവര്‍ക്കും ഒന്നിച്ചു ചേരാനും, പരസ്പര സ്‌നേഹം പങ്കുവയ്ക്കുവാനും, വിശ്വാസപ്രഘോഷണം നടത്തുവാനും ഉള്ള ഒരു അവസരം ആയിരിക്കും. നാല് ദിവസങ്ങളിലായി നടത്തുന്ന കണ്‍വെന്‍ഷനില്‍ ദിവസേനയുള്ള വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവര്‍ക്കുള്ള ആദരവും, വൈവിധ്യമാര്‍ന്ന കലാപരിപാടികളും യുവജനങ്ങള്‍ക്കുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിരിക്കുന്നു. എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഈ കൂട്ടായ്മയിലേക്ക് ക്ഷണിച്ചു.
ഡിട്രോയിറ്റില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് വിജയകരം
