14, 15 മക്കളുടെ രക്ഷാകര്‍തൃത്തിനുള്ള നിയമ പോരാട്ടവുമായി മേരി ബെത്ത് ലൂയിസ് വീണ്ടും വാര്‍ത്തകളില്‍

14, 15 മക്കളുടെ രക്ഷാകര്‍തൃത്തിനുള്ള നിയമ പോരാട്ടവുമായി മേരി ബെത്ത് ലൂയിസ് വീണ്ടും വാര്‍ത്തകളില്‍


ന്യൂയോര്‍ക്ക്: ഭര്‍ത്താവിന്റെ സമ്മതമില്ലാതെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മാതാവ് അവരുടെ സംരക്ഷണത്തിനായി നടത്തുന്ന നിയമ പോരാട്ടത്തിലൂടെ വാര്‍ത്തകളിലെത്തി. നേരത്തെ പല തവണ വാര്‍ത്താ തലക്കെട്ടുകള്‍ സ്വന്തമാക്കിയ മേരി ബെത്ത് ലൂയിസ് എന്ന 68കാരിയാണ് വീണ്ടും പുതിയ വാദത്തിലൂടെ വാര്‍ത്താ പ്രാധാന്യം നേടുന്നത്. 

തന്റെ 14-ാമത്തേയും 15-ാമത്തേയും കുട്ടികളുടെ കസ്റ്റഡി ലഭിക്കാനാണ് മേരി ബെത് ലൂയിസ് നിയമ പോരാട്ടത്തിനിറങ്ങിയത്. 203ലാണ് ഈ കുഞ്ഞുങ്ങള്‍ പിറന്നത്. 62-ാം വയസില്‍ 13-ാം കുഞ്ഞിന് ജന്മം നല്‍കിയ മേരി ബെത്ത് ഭര്‍ത്താവിന്റെ സമ്മതം ഇല്ലാതെയാണ് കുഞ്ഞുങ്ങളെ നേടാന്‍ ശ്രമിച്ചതെന്ന ആരോപണവും നേരിടുന്നുണ്ട്. 

പതിമൂന്ന് കുഞ്ഞുങ്ങള്‍ പിറന്നതിന് ശേഷം ഭര്‍ത്താവ് ബോബ് ഇനി കുഞ്ഞുങ്ങളെ വേണമെന്ന ആവശ്യം സമ്മതിച്ചിരുന്നില്ല. എന്നാല്‍ മേരി ബെത്ത് ഭര്‍ത്താവിന്റെ ഒപ്പ് കൃത്രിമമായി ചേര്‍ത്ത് കരാറില്‍ പെടുത്തിയതായാണ് ആരോപണം. അതോടെ ഒടുവില്‍ ജനിച്ച കുട്ടികളെ കേസ് കോടതിയിലെത്തിയതിനെ തുടര്‍ന്ന് ഫോസ്റ്റെര്‍ കെയറിലേക്ക് മാറ്റുകയായിരുന്നു.

2010-ല്‍ എട്ടാം കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ തന്നെ മേരി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആദ്യ കുഞ്ഞ് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമായിരുന്നുവെന്നും പിന്നീടുള്ളവ തുടര്‍ച്ചയായി എത്തിയതുപോലെയായിരുന്നു എന്നായിരുന്നു അവര്‍ നേരത്തെ പ്രതികരിച്ചിരുന്നത്. 

കുടുംബം ഇനി വളരില്ലെന്നു ദമ്പതികള്‍ കരുതിയ സമയത്താണ് 2012ലും 2016ലും ഇരട്ടക്കുട്ടികള്‍ പിറന്നത്. തുടര്‍ന്ന് 62-ാം വയസ്സില്‍ പതിമൂന്നാമത്തെ കുഞ്ഞും ജനിച്ചത്. ആദ്യ അഞ്ച് ഗര്‍ഭധാരണങ്ങള്‍ സ്വാഭാവികമായിരുന്നുവെങ്കിലും പിന്നീടുള്ളവയെല്ലാം ഐ വി എഫ് വഴിയാണ് നടന്നത്. 

2023-ല്‍ ഐ വി എഫ് പ്രക്രിയയ്ക്കു ഭര്‍ത്താവ് സമ്മതിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സ്റ്റ്യൂബന്‍ കൗണ്ടിയില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിംഗില്‍ ഭര്‍ത്താവായി നടിച്ചുവെന്ന ആരോപണം കൂടിയുണ്ടായി. ക്യാമറ ഓഫ് ചെയ്ത നിലയില്‍ ഭര്‍ത്താവിന്റെ പേരില്‍ ലോഗിന്‍ ചെയ്ത് 'അംഗീകാരം' സൂചിപ്പിക്കുന്ന ശബ്ദം ഉദ്ദേശ്യപൂര്‍വ്വം ചേര്‍ത്തതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹിയറിംഗിന് പിന്നാലെ വീട്ടിലെത്തിയ കത്ത് വഴി ബോബ് കാര്യങ്ങള്‍ മനസ്സിലാക്കുകയും അതോടെ ് അഭിഭാഷകനെ സമീപിക്കുകയും കേസ് കോടതിയില്‍ എത്തുകയുമായിരുന്നു. അതോടെ മേരി ബെത്തിന് നേരെ നിരവധി ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയത്. രണ്ടാം ഡിഗ്രി ഫോര്‍ജറി, ഒന്നാം ഡിഗ്രി ക്രിമിനല്‍ വ്യാജവേഷം, രണ്ടാം ഡിഗ്രി വഞ്ചന, രണ്ടാം ഡിഗ്രി അപഹരണശ്രമം തുടങ്ങിയ കുറ്റങ്ങളാണ് മേരി നേരിടുന്നത്. 

അതിനിടയിലാണ് അവസാനത്തെ ഇരട്ട കുഞ്ഞുങ്ങളുടെ കസ്റ്റഡി നേടാനും നിയമ പോരാട്ടം നടത്തുന്നത്. പോരാട്ടത്തിന്റെ ഭാഗമായാണ് ഈ നിയമസമരം തുടരുന്നത്. ഇപ്പോള്‍ ഭര്‍ത്താവും മേരിയുടെ ഭാഗത്തുണ്ട്. 

കേസില്‍ വാദം കേട്ട ഒരു പുതിയ ജഡ്ജി കുഞ്ഞുങ്ങളുടെ നിയമപരമായ മാതാപിതാക്കള്‍ ദമ്പതികളാണെന്ന് വിധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ പരിപാലിച്ചുവരുന്ന ഫോസ്റ്റെര്‍ മാതാപിതാക്കള്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ അപ്പീല്‍ പരിഗണനയിലാണ്.