ടൊറന്റോ: തണല്‍ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം 'തണല്‍ സന്ധ്യ 2025 മെയ് 10ന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സ്‌കാര്‍ബൊറോ സെയിന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ കാത്തോലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
പാട്ട്, ഡാന്‍സ്, ലൈവ് ഓര്‍ക്കസ്ട്ര തുടങ്ങി കലാ സാംസ്‌കാരിക പരിപാടിയാണ് തണല്‍ സന്ധ്യ. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കാനഡയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇതിഹാസമായി മാറിക്കൊണ്ടിരിക്കുന്ന പ്രശാന്ത് വിജയരാജന്‍ പിള്ളയാണ് മെഗാസ്‌പോണ്‍സര്‍.
ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിര്‍ധനരായവര്‍ക്ക് ജാതി മത വര്‍ണ്ണ വ്യത്യാസം ഇല്ലാതെ കൈത്താങ്ങൊരുക്കുന്ന തണല്‍ കാനഡ കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ്. തണല്‍ കാനഡയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ മെഗാ പ്രോഗ്രാമില്‍ പങ്കെടുത്ത് വന്‍ വിജയമാക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് (647) 8569965, (647) 9963707, (416) 8772763, (647) 5318115 എന്നീ നമ്പറുകളിലോ thanalcanada@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.