ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജന സംഗമം 'ദി ചോസണ്‍' പരിപാടി നവംബര്‍ 8 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെ നടക്കും. അറിയപ്പെടുന്ന കാത്തലിക് മോട്ടിവേഷന്‍ സ്പീക്കറും ഗായകനുമായ പോള്‍ ജെ കിം സംഗമത്തില്‍ പങ്കെടുത്ത് യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കും.
രാവിലെ വി.കുര്‍ബാനയോടെ ആരംഭിച്ച് സംഗമം 10.30ന് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സും ചര്‍ച്ചകളും പുതുമയാര്‍ന്ന മത്സരങ്ങളും നടക്കും. യൂത്ത് മിനിസ്ട്രിയുടെ എക്‌സിക്യൂട്ടിവ് അംഗങ്ങളായ സ്റ്റാന്‍ലി, സിന്ദൂ, ജയിംസ്, ജോനത്തന്‍, എയ്ഞ്ചല്‍, റ്റെസ്‌ന എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കവും രജിട്രേഷനും ആരംഭിച്ചു.
