മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024ലായി റിയ സിന്‍ഹയെ തിരഞ്ഞെടുത്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024ന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഗുജറാത്ത് സ്വദേശിയായ 18കാരിയാണ് റിയ സിന്‍ഹ. ഈ വര്‍ഷം അവസാനം മെക്‌സിക്കോയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് 2024 മല്‍സരത്തില്‍ റിയ സിന്‍ഹ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതായിരിക്കും. 51 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് റിയ കിരീടം ചൂടിയത്. പ്രഞ്ജല്‍ പ്രിയ ഫസ്റ്റ് റണ്ണറപ്പും ഛവി വെര്‍ഗ് സെക്കന്‍ഡ് റണ്ണറപ്പും ആയി
വളരെയധികം നന്ദിയുണ്ട് എല്ലാവരോടും. ഏറെ നാളത്തെ കഠിനാധ്വാനത്തിലൂടെയാണ് ഇവിടെ എത്തി ചേര്‍ന്നത്. ഈ കിരീടത്തിന് എനിക്ക് യോഗ്യതയുണ്ട്. മുന്‍ ജേതാക്കളില്‍ നിന്ന് എനിക്ക് വളരെയധികം പ്രചോദനം ലഭിച്ചിട്ടുണ്ടെന്നും റിയ സിന്‍ഹ പറഞ്ഞു. റിയയുടെ പിതാവ് ബ്രിജേഷ് സിംഗ് ഒരു സംരംഭകനാണ്, കൂടാതെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഫ്രണ്ട് ഇസ്റ്റോര്‍ ഫാക്ടറിയും നടത്തുന്നുണ്ട്. അമ്മ റീത്തയാണ് റിയയുടെ എല്ലാ നേട്ടങ്ങളിലും ഒരു പ്രധാന പങ്ക് വഹിച്ചത്. അഭിനയവും മോഡലിംഗും പിന്തുടരാന്‍ റിയ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ് റിയ ഒരു ചുവടും മുന്നോട്ട് വച്ചത്.
മോഡലിംഗ് രംഗത്തേക്കുള്ള ചുവടുവെയ്പ്പ്
ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ് റിയ സിന്‍ഗ. ചെറുപ്പകാലം മുതല്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ പെര്‍ഫോമന്‍സ് ചെയ്യാന്‍ ഏറെ താത്പര്യമുള്ള ആളായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ നാണ കുണുങ്ങിയായിരുന്ന റിയ പിന്നീട് സ്‌കൂളിലെ പല കലാപരിപാടികളിലും പങ്കെടുത്താണ് ആത്മവിശ്വാസം നേടിയത്. 16ാം വയസിലാണ് മോഡലിംഗ് രംഗത്തേക്ക് ചുവടുവെച്ചത്. ആ പ്രായത്തില്‍ തന്നെ ദിവയുടെ മിസ് ടീന്‍ ഗുജറാത്ത് പട്ടം സ്വന്തമാക്കി. 2023ല്‍ സ്‌പെയിനിലെ മാഡ്രിഡില്‍ വച്ച് നടന്ന മിസ് ടീന്‍ യൂണിവേഴ്‌സില്‍ പങ്കെടുത്തു. മികച്ച ആറ് പേരില്‍ എത്തിച്ചേരുകയും ചെയ്തു. അതേ വര്‍ഷം തന്നെ മിസ് ടീന്‍ എര്‍ത്ത് ടൈറ്റിലും സ്വന്തമാക്കിയിരുന്നു. ഏറെ നാളത്തെ കഠിനാധാന്വത്തിലൂടെ ആണ് റിയ 2024ല്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
റിയയുടെ ലുക്ക്
അതിമനോഹരമായ ഷിമ്മര്‍ വസ്ത്രത്തിലാണ് റിയ വേദിയിലെത്തിയത്. ഈവനിംഗ് വെയര്‍ സെഗ്മെന്റിലെ ചാരുത ഉയര്‍ത്തിക്കാട്ടുന്ന തിളങ്ങുന്ന പീച്ച്-ഗോള്‍ഡന്‍ ഗൗണായിരുന്നു വേഷം. ചുവന്ന ബിക്കിനിയിലും അതുപോലെ സംസ്‌കാരികമായി പ്രാധാന്യമുള്ള വേഷത്തിലും മിസ് യൂണിവേഴ്‌സ് ഇന്ത്യ വേദിയില്‍ എത്തിയിരുന്നു.
മോഡലും നടിയുമായ റിയ സിന്‍ഹ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024; മെക്‌സിക്കോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും