ഡല്‍ഹി സ്‌ഫോടനത്തില്‍ 10 പേര്‍ എന്‍ ഐ എ കസ്റ്റഡിയില്‍

ഡല്‍ഹി സ്‌ഫോടനത്തില്‍ 10 പേര്‍ എന്‍ ഐ എ കസ്റ്റഡിയില്‍


ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദിന് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജയ്ഷ് വനിതാ സംഘത്തിനു വേണ്ടി ഷഹീന്‍ പ്രവര്‍ത്തിച്ചിരുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.