വോട്ടര്‍ ഐഡന്റിറ്റി തെളിയിക്കാനുള്ള പന്ത്രണ്ടാം രേഖയായി ആധാര്‍

വോട്ടര്‍ ഐഡന്റിറ്റി തെളിയിക്കാനുള്ള പന്ത്രണ്ടാം രേഖയായി ആധാര്‍


ന്യൂഡല്‍ഹി: വോട്ടര്‍ ഐഡിന്റിറ്റി തെളിയിക്കാനുള്ള പന്ത്രണ്ടാമത്തെ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് സുപ്രിം കോടതി. ഇതു സംബന്ധിച്ച് കോടതി ഇലക്ഷന്‍ കമ്മിഷന് നിര്‍ദേശം നല്‍കി.

നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്ന 11 രേഖകളാണ് വോട്ടര്‍ ഐഡിന്റിറ്റി തെളിയിക്കാനായി സമര്‍പ്പിക്കാനാവുക. ഇതില്‍ ആധാര്‍ ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്. ആധാര്‍ യഥാര്‍ഥമാണോ എന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.