ചെന്നൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ ഭാര്യ സൈറ ബാനു വിവാഹബന്ധം വേര്‍പെടുത്തുന്നതായി അവരുടെ അഭിഭാഷകര്‍ അറിയിച്ചു. 1995ലാണ് ഇരുവരും വിവാഹിതരായത്.
നടന്‍ റഹ്മാന്റെ ഭാര്യാ സഹോദരിയാണ് സൈറ ബാനു. ഇവര്‍ക്ക് ഖദീജ, റഹീമ, അമീന്‍ എന്നീ മൂന്ന് മക്കളുണ്ട്.
നീണ്ട വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം സൈറ ബാനു തന്റെ ഭര്‍ത്താവ് എ ആര്‍ റഹ്മാനില്‍ നിന്ന് വേര്‍പിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതായും അവരുടെ ബന്ധത്തിലെ വൈകാരിക സമ്മര്‍ദ്ദങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും സൈറയുടെ അഭിഭാഷകരായ വന്ദന ഷാ അസോസിയേറ്റ്‌സ് അറിയിച്ചു. വെല്ലുവിളി നിറഞ്ഞ സമയത്ത് പൊതുജനങ്ങളില്‍ നിന്ന് സ്വകാര്യതയും അഭ്യര്‍ഥിച്ചു.
ഗുജറാത്തി കുടുംബമാണ് സൈറ ബാനുവിന്റേത്.