പനാജി: നാല് നൂറ്റാണ്ട് മുമ്പ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ഇന്ന് (നവംബര്‍21) ഗോവയില്‍ ആരംഭിക്കും. അടുത്ത വര്‍ഷം ജനുവരി 5 വരെ നീളുന്ന പ്രദര്‍ശനത്തില്‍ വിശ്വാസികള്‍ക്ക് തിരുശേഷിപ്പുകള്‍ ദര്‍ശിക്കാം. ഓരോ വര്‍ഷംവും നടക്കുന്ന തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ഗോവയിലെ വലിയ ഉത്സവ ആഘോഷങ്ങളിലൊന്നാണ്.
ചടങ്ങുകളുടെ ഭാഗമായി കുര്‍ബാനകള്‍, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, ഘോഷയാത്രകള്‍ എന്നിവ ഉണ്ടാകും. സൊസൈറ്റി ഓഫ് ജീസസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ സ്പാനിഷ് ജെസ്യൂട്ട് മിഷനറി സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് 1624 മുതല്‍ പഴയ ഗോവയിലെ ബോം ജീസസിന്റെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിപേടകത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഇവിടെ നിന്ന് ഇറക്കിയ ശേഷം 300 മീറ്റര്‍ അകലെയുള്ള കത്തീഡ്രലിലേക്ക് കൊണ്ടുപോകും.
ഗോവയില്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരമാണിത്. മരണത്തിനുശേഷം സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് അഴുകുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്. ഗോവയുടെ പ്രഭു എന്ന് അറിയപ്പെടുന്ന സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ 1542ലാണ് ഗോവയില്‍ എത്തിയത്. പോര്‍ച്ചുഗീസ് കുടിയേറ്റക്കാര്‍ക്കിടയില്‍ ക്രിസ്തുമതം പുനഃസ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. 1552-ല്‍ ചൈനയുടെ തീരത്തുള്ള ഷാങ്ചുവാന്‍ ദ്വീപില്‍ വച്ചാണ് അദ്ദേഹം മരിക്കുന്നത്. 1554ലാണ് മൃതദേഹം ഗോവയിലേക്ക് അയച്ചത്. 162ലാണ് ബസിലിക്കയില്‍ സ്ഥാപിച്ചത്. 1622ല്‍ ഫ്രാന്‍സിസ് സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
പ്രദര്‍ശന ഉത്സവത്തോട് അനുബന്ധിച്ച് ഗോവയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് എന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. തീര്‍ത്ഥാടകരെ കടത്തിവിടാന്‍ പ്രത്യേക ബസുകള്‍ ഓടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലുനൂറ്റാണ്ടുമുമ്പ് കാലം ചെയ്ത വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ഇന്ന് ഗോവയില്‍ ആരംഭിക്കും