ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മകനും ഗായകനുമായ എ.ആര്‍. അമീന് വാഹനാപകടത്തില്‍ പരുക്ക്. ചെന്നൈ ഗിണ്ടിയിലെ കാത്തിപ്പാറ ഫ്‌ലൈഓവറിന് സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. അമീന്‍ സഞ്ചരിച്ചിരുന്ന പോര്‍ഷെ കാറും സര്‍വീസ് റോഡില്‍നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം കോയമ്പേട്ടില്‍നിന്ന് നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ അമീന് ഗുരുതര പരുക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇരുവരെയും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് അമീന്‍ വീട്ടിലേക്ക് മടങ്ങി. അപകടത്തില്‍ ഉള്‍പ്പെട്ട രണ്ട് വാഹനങ്ങളും അടയാര്‍ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിങ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
എ.ആര്‍. റഹ്മാന്റെ മകന്‍ എ.ആര്‍. അമീന് വാഹനാപകടത്തില്‍ പരുക്ക്