സൈന്യവും ഭീകരരും ഏറ്റുമുട്ടി; ജമ്മു കശ്മീരില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

സൈന്യവും ഭീകരരും ഏറ്റുമുട്ടി; ജമ്മു കശ്മീരില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. മാവി, സുബൈര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സി ആര്‍ പി എഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഭീകരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

വനമേഖലയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരും സൈന്യവും തമ്മില്‍ ഒരു മണിക്കൂറിലധികം ഏറ്റുമുട്ടല്‍ തുടര്‍ന്നു. സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. ഉദ്ദംപൂര്‍ ജില്ലയിലെ ജോഫര്‍ വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ നടത്തിയത്.