ഭുവനേശ്വര്‍: കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ വീണ്ടും ബജ്‌റംഗ്ദള്‍ ആക്രമണം. ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ ആക്രമണമുണ്ടായത്. 70ഓളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ മരിച്ചവര്‍ക്കായുള്ള കുര്‍ബാന നടക്കുന്നതിനിടെ അക്രമികള്‍ പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. കന്യാസ്ത്രീകളെയും രണ്ട് മലയാളി വൈദികരെയും കയ്യേറ്റം ചെയ്തതായാണ് പരാതിയിലുള്ളത്. ഫാ. ലിജോ നിരപ്പേല്‍, ഫാ. വി ജോജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വൈദികരുടെ കൂടെ ഉണ്ടായിരുന്ന സഹായിക്കും ഗുരുതരമായി മര്‍ദനമേറ്റു.