ഇന്ത്യയുടെ പരമാധികാരം വിലപേശാനാവില്ലെന്ന് ചൈനീസ് വക്താവിന്റെ എ്ക്‌സ് പോസ്റ്റ്

ഇന്ത്യയുടെ പരമാധികാരം വിലപേശാനാവില്ലെന്ന് ചൈനീസ് വക്താവിന്റെ എ്ക്‌സ് പോസ്റ്റ്


ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയ്ക്ക് മേല്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയില്‍ ന്യൂഡല്‍ഹിയുടെ വിദേശനയ തിരഞ്ഞെടുപ്പുകളെ മറ്റ് രാജ്യങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടതില്ലെന്നു പറഞ്ഞ് ഒരു എഡിറ്റോറിയല്‍ ചൈനീസ് എംബസി വക്താവ് എക്‌സില്‍ ഉദ്ധരിച്ചു.

യു എസും യൂറോപ്യന്‍ യൂണിയനും നടത്തുന്ന ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വിശദീകരിക്കുന്ന ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിനെ ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് ഉദ്ധരിച്ചു.

'ഇന്ത്യയുടെ പരമാധികാരം വിലപേശാന്‍ പറ്റാത്തതാണ്, ഇന്ത്യയുമായുള്ള അവരുടെ ബന്ധം എത്ര പ്രധാനമാണെങ്കിലും, അതിന്റെ വിദേശനയ തിരഞ്ഞെടുപ്പുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല' എന്ന ഭാഗമാണ് അവര്‍ ഉദ്ധരിച്ചത്.

യുഎസുമായുള്ള താരിഫ് സംഘര്‍ഷത്തിനിടയില്‍  ബീജിംഗിന്റെ പരോക്ഷ പിന്തുണയെ ചൈനീസ് എംബസി വക്താവിന്റെ എക്‌സ് പോസ്റ്റ് സൂചിപ്പിക്കുന്നു.