മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും. നിലവില്‍ റഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇക്കാര്യ അറിയിച്ചത്. ഈ വര്‍ഷം തന്നെ പുടിന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തിയ്യതി സ്ഥിരീകരിച്ചിട്ടില്ല.
വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജിത് ഡോവല്‍ പുടിന്റെ സന്ദര്‍ശനക്കാര്യം അറിയിച്ചത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക വ്യാപാര തീരുവ പ്രഖ്യാപിച്ച് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചിരുന്നു. പിന്നാലെയാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശന വിവരം പുറത്തുവരുന്നത്.