മെട്രോ ട്രാക്കില്‍ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു

മെട്രോ ട്രാക്കില്‍ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു


കൊച്ചി: തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്‍ യുവാവ് മെട്രൊ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് ട്രാക്കില്‍ നിന്ന് ചാടി മരിച്ചത്. താഴേക്ക് വീണ നിസാറിന് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വടക്കേക്കോട്ട മെട്രൊ സ്റ്റേഷനിലെത്തിയ യുവാവ് മെട്രൊ ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനില്‍ കയറി ട്രാക്കിലൂടെ നടന്ന് പോവുകയായിരുന്നു.

ട്രാക്കിലിറങ്ങി നടക്കുന്നത് കണ്ട ജീവനക്കാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍  വഴങ്ങിയില്ല. ഉടന്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്തു. സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. 

മെട്രോ ലൈനിന് താഴെ ഫയര്‍ഫോഴ്‌സ് വല വിരിച്ചെങ്കിലും വലയില്‍ വീഴാത്ത രീതിയില്‍ താഴേക്ക് ചാടുകയായിരുന്നു. കൈകള്‍ കുത്തി വീണ യുവാവിന്റെ തല ഇടിക്കുകയായിരുന്നു.  സംഭവത്തിന് പിന്നാലെ മെട്രൊ സര്‍വീസ് തടസപ്പെട്ടു.