ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ബി ജെ ഡി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ബി ജെ ഡി


ന്യൂഡല്‍ഹി: ചൊവ്വാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ബിജു ജനതാദള്‍ (ബി ജെ ഡി). സസ്മിത് പത്ര എം പിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിത്.

ഒഡീശയുടെയും അവിടുത്തെ നാലരക്കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് പാര്‍ട്ടിയുടെ പ്രഥമ ശ്രദ്ധയെന്നും എന്‍ ഡി എയില്‍ നിന്നും ഇന്ത്യ സഖ്യത്തില്‍ നിന്നും തുല്യ അകലം പാലിച്ചുകൊണ്ട് ബി ജെ ഡി നിഷ്പക്ഷത പാലിക്കുമെന്നും സസ്മിത പറഞ്ഞു.

പുതിയ ഉപരാഷ്ട്രപതിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന് നടക്കും. എന്‍ ഡി എ സ്ഥാനാര്‍ഥിയും മഹാരാഷ്ട്ര ഗവര്‍ണറുമായ സി പി രാധാകൃഷ്ണനും പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മത്സരം.