ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാനാവുമെന്നു പറഞ്ഞയാള്‍ക്കെതിരെ കേസ്

ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാനാവുമെന്നു പറഞ്ഞയാള്‍ക്കെതിരെ കേസ്


മുംബൈ: ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നു പ്രഖ്യാപിച്ച സയീദ് ഷൂജക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ സൈബര്‍ പൊലീസ് ഐ ടി നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഷൂജയുടെ അവകാശവാദവും വ്യാജവും അടിസ്ഥാനരഹിതവും സ്ഥിരീകരിക്കപ്പെടാത്തതുമാണെന്ന് മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫിസര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇ വി എം ഹാക്ക് ചെയ്യാനാവുമെന്ന് ഷൂജ അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

2019ലും ഇദ്ദേഹം സമാനമായ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.