ബീഹാറിലെ എസ് ഐ ആര്‍ സുതാര്യമല്ലെന്ന് കോണ്‍ഗ്രസ്

ബീഹാറിലെ എസ് ഐ ആര്‍ സുതാര്യമല്ലെന്ന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ബീഹാറിലെ എസ് ഐ ആര്‍ സുതാര്യമല്ലെന്ന് ആരോപിച്ച് ഇലക്ഷന്‍ കമ്മിഷനെതിരെ കോണ്‍ഗ്രസ്. പൗരന്‍മാര്‍ അല്ലാത്ത എത്ര പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു.

എസ് ഐ ആര്‍ നിഷ്പക്ഷമല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബി ജെ പിയുടെ സമ്മര്‍ദത്തിന് വഴങ്ങുന്നുണ്ടെന്നുമുള്ള പ്രതിപക്ഷവാദം ഇലക്ഷന്‍ കമ്മിഷന്‍ നിഷേധിച്ചു.

യോഗ്യരായവരെ മാത്രം ഉള്‍പ്പെടുത്തി അല്ലാത്തവരെ നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നവംബര്‍ 6, 11 തിയ്യതികളില്‍ നടക്കാനിരിക്കേ ഈ വിഷയം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.