ഫെമ ലംഘിച്ചുവെന്ന് സമ്മതിച്ച് പിഴയടച്ചാല്‍ കേസ് അവസാനിപ്പിക്കാമെന്ന് ഫ്‌ളിപ്കാര്‍ട്ടിനോട് ഇ ഡി

ഫെമ ലംഘിച്ചുവെന്ന് സമ്മതിച്ച് പിഴയടച്ചാല്‍ കേസ് അവസാനിപ്പിക്കാമെന്ന് ഫ്‌ളിപ്കാര്‍ട്ടിനോട് ഇ ഡി


ന്യൂഡല്‍ഹി: വിദേശനാണ്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫെമ നിയമം ലംഘിച്ചുവെന്ന് സമ്മതിച്ച് പിഴയടച്ചാല്‍ കേസ് അവസാനിപ്പിക്കാമെന്ന് ഫ്‌ളിപ് കാര്‍ട്ടിനോട് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്. ഇക്കാര്യത്തില്‍  ഫ്‌ളിപ്കാര്‍ട്ട് പ്രതികരിച്ചില്ല. 

ആമസോണിനും ഇഡി സമന്‍സ് നല്‍കിയിട്ടുണ്ട്. യു എസുമായുള്ള വ്യാപാര ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് കമ്പനികളുമായി സമവായത്തില്‍ പോകുന്നതിന്റെ ഭാഗമായാണ് പുതിയ വാഗ്ദാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

2021 ജൂലൈയിലാണ് ഇ ഡി ആദ്യമായി ഫ്‌ളിപ് കാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 2009 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിഭാഗം ഓഹരിയും വാള്‍മാര്‍ട്ട് സ്വന്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ നിയമനടപടികള്‍ ആരംഭിച്ചത്.

ഇന്ത്യയിലും മറ്റു ചില രാജ്യങ്ങളിലും കോംപറ്റീഷന്‍ നിയം ലംഘിച്ചു കൊണ്ട് ഫ്‌ളിപ് കാര്‍ട്ട് സബ്‌സിഡികള്‍ നല്‍കിയതായി ഇന്ത്യയുടെ കോംപറ്റീശന്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡും സംഘടിപ്പിച്ചിരുന്നു.