സാമ്പത്തിക നയങ്ങള്‍ തിരിച്ചടിക്കുന്ന ട്രംപിന്റെ അമേരിക്ക; ഫണ്ട് വെട്ടിക്കുറവിനിടെ സൂറിച്ചിലേക്ക് മാറാന്‍ നൊബേല്‍ സമ്മാന ജേതാക്കള്‍

സാമ്പത്തിക നയങ്ങള്‍ തിരിച്ചടിക്കുന്ന ട്രംപിന്റെ അമേരിക്ക; ഫണ്ട് വെട്ടിക്കുറവിനിടെ സൂറിച്ചിലേക്ക് മാറാന്‍ നൊബേല്‍ സമ്മാന ജേതാക്കള്‍


വാഷിംഗ്ടണ്‍: മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന 2019ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളായ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയും എസ്തര്‍ ഡഫ്‌ലോയും യു എസ് വിട്ട് സ്വിറ്റ്‌സര്‍ലാന്റിലേക്ക്. അടുത്ത വര്‍ഷം ജൂലായിലാണ് ഇരുവരും സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലേക്ക് മാറുന്നത്. 

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗവേഷണ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലും അക്കാദമിക് സ്വാതന്ത്ര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളും മസ്തിഷ്‌ക ചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് യു എസ് എയിലെ നൊബേല്‍ സമ്മാന ജേതാക്കളുടെ നീക്കം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദമ്പതികള്‍ സൂറിച്ച് സര്‍വകലാശാലയില്‍ ലെമാന്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് എഡ്യൂക്കേഷന്‍ ആന്‍ഡ് പബ്ലിക് പോളിസി സ്ഥാപിക്കും. ലോകമെമ്പാടുമുള്ള ദാരിദ്ര്യം കുറയ്ക്കുന്നതിനും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് ഗവേഷകരെയും നയരൂപീകരണക്കാരെയും ബന്ധിപ്പിക്കുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ലെമാന്‍ ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന പ്രത്യേക പ്രൊഫസര്‍ഷിപ്പുകളാണ് രണ്ട് സാമ്പത്തിക വിദഗ്ധരേയും ഉപയോഗപ്പെടുത്തുക. ഇത് അക്കാദമിക് പഠനത്തെ യഥാര്‍ഥ ലോക നയ മാറ്റങ്ങളുമായി ബന്ധിപ്പിക്കുന്ന ഗവേഷണം തുടരാന്‍ അവരെ പ്രാപ്തരാക്കും.

ലെമാന്‍ ഫൗണ്ടേഷന്റെ ധനസഹായത്തോടെ ഡഫ്‌ലോയും ബാനര്‍ജിയും യു ഇസെഡ് എച്ച്ല്‍ എന്‍ഡോവ്ഡ് പ്രൊഫസര്‍ഷിപ്പുകള്‍ വഹിക്കുമെന്ന് സര്‍വകലാശാല പ്രഖ്യാപിച്ചു.

നയങ്ങളെ സ്വാധീനിക്കുകയും ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ നയരൂപീകരണ വിദഗ്ധരുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ലെമാന്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് എഡ്യൂക്കേഷന്‍ ആന്‍ഡ് പബ്ലിക് പോളിസിയും അവര്‍ സൃഷ്ടിക്കുകയും സംയുക്തമായി നയിക്കുകയും ചെയ്യും.

'ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് സാമ്പത്തിക വിദഗ്ധരെ യു ഇസെഡ് എച്ചിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മൈക്കല്‍ ഷേപ്മാന്‍ പറഞ്ഞു. ലെമാന്‍ സെന്റര്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പാര്‍ട്ട് ടൈം റോളുകള്‍ നിലനിര്‍ത്തിക്കൊണ്ട് അക്കാദമിക് ഗവേഷണം, വിദ്യാര്‍ഥികളുടെ മെന്ററിംഗ്, പൊതുനയത്തില്‍ യഥാര്‍ഥ മാറ്റം വരുത്തല്‍ എന്നിവ സംയോജിപ്പിക്കുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കുമെന്ന് ഡുഫ്‌ലോ കൂട്ടിച്ചേര്‍ത്തു.

'ആഗോള ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന്' ദമ്പതികള്‍ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടി. മൈക്കല്‍ ക്രെമറുമായി അവര്‍ അവാര്‍ഡ് പങ്കിട്ടു. 

യുഎസിലും ഫ്രാന്‍സിലും പൗരത്വമുള്ള ഡുഫ്‌ലോ, അമേരിക്കന്‍ ശാസ്ത്രത്തിന് നേരെയുള്ള പ്രവര്‍ത്തനമെന്ന് പറയുന്നതിനെ വിമര്‍ശിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ ഇരുവരും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പാര്‍ട്ട് ടൈം റോളുകള്‍ നിലനിര്‍ത്തും.

ഗവേഷണ ഫണ്ടിംഗില്‍ ട്രംപ് നടത്തുന്ന വെട്ടിക്കുറയ്ക്കലുകളും സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണങ്ങളും ഒരു മസ്തിഷ്‌ക ചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില രാജ്യങ്ങള്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്.