ടെല്‍അവീവ്: ഗാസയില്‍ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും സ്വീകരിക്കാന്‍ ഇസ്രായേല്‍ 'സുസജ്ജമാണെന്ന്' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കീഴില്‍ പാലസ്തീന്‍ തടവുകാരെ ക്ടോബര്‍ 13ന് രാവിലെ കൈമാറുന്നതിനു മുമ്പാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
ഗാസയില്‍ തടവിലാക്കപ്പെട്ട ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ വിട്ടയച്ചതായി ഹമാസ് സ്ഥിരീകരിച്ചു.
എല്ലാ ബന്ദികളെയും ഗാസയില്‍ എത്തിച്ചതിനുശേഷം പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
'നാളെ മോചിപ്പിക്കാന്‍ പോകുന്ന നമ്മുടെ എല്ലാ ബന്ദികളും അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇസ്രായേലിന് സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞാല്‍ പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കും' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയന്‍ പറഞ്ഞു.
ഇസ്രായേലില്‍ എത്തുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ന്ന് ലോക നേതാക്കളെ ക്ഷണിച്ച സമാധാന ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കാന്‍ ഈജിപ്തിലേക്ക് പോകും. എന്നാല്‍
ഈജിപ്തില്‍ ട്രംപ് അധ്യക്ഷത വഹിക്കുന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് ഒരു പ്രതിനിധിയെയും അയയ്ക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുദ്ധാനന്തര ഗാസയുടെ ഭരണത്തില്‍ ഹമാസ് പങ്കെടുക്കില്ലെന്ന് ചര്‍ച്ചാ സമിതിയുമായി അടുത്ത ബന്ധമുള്ള ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിന്, ഗാസ മുനമ്പിന്റെ ഭരണം അടഞ്ഞ വിഷയമാണെന്നും പരിവര്‍ത്തന ഘട്ടത്തില്‍ ഹമാസ് പങ്കെടുക്കില്ലെന്നും സ്ട്രിപ്പിന്റെ നിയന്ത്രണം ഉപേക്ഷിച്ചുവെന്നും എങ്കിലും പാലസ്തീന്‍ ഘടനയുടെ അടിസ്ഥാന ഭാഗമായി തുടരുന്നുവെന്നും ഹമാസ് വൃത്തങ്ങള്‍ എ എഫ് പിയോട് പറഞ്ഞു. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ഉണ്ടായാ
ല്‍ ഒഴികെ ദീര്‍ഘകാല വെടിനിര്‍ത്തലിന് ഹമാസ് സമ്മതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.