അതിര്‍ത്തി ഏറ്റുമുട്ടലില്‍ ഇരുന്നൂറിലേറെ അഫ്ഗാന്‍ സൈനികരെ വധിച്ചെന്ന് പാകിസ്ഥാന്‍

അതിര്‍ത്തി ഏറ്റുമുട്ടലില്‍ ഇരുന്നൂറിലേറെ അഫ്ഗാന്‍ സൈനികരെ വധിച്ചെന്ന് പാകിസ്ഥാന്‍


ഇസ്ലാമാബാദ്: അതിര്‍ത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുന്നൂറിലധികം അഫ്ഗാനിസ്ഥാന്‍ സൈനികരെ വധിച്ചെന്ന ആവകാശവാദവുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ സൈന്യത്തിലെ 23 പേര്‍ മരിച്ചതായും സ്ഥിരീകരിച്ചു. 

എന്നാല്‍ 58 പാക്കിസ്ഥാന്‍ പൗരന്മാരെ വധിച്ചുവെന്നാണ് അഫ്ഗാനിസ്ഥാന്‍ അവകാശപ്പെടുന്നത്.  കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ ഡ്യൂറണ്ട് ലൈനിലെ നിരവധി പാക് ആര്‍മി ഔട്ട്ലെറ്റുകള്‍ പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാന്‍ അവകാശപ്പെടുന്നു.

പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി അഫ്ഗാന്‍ ആക്രമണങ്ങളെ 'പ്രകോപനമില്ലാത്ത വെടിവയ്പ്പ്' എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ സമീപകാലത്ത് അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബാക്രമണങ്ങള്‍ പാകിസ്ഥാനാണ് നടത്തിയതെന്ന് താലിബാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. തങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അതിനായി വാതിലുകള്‍ തുറന്നു കിടക്കുന്നുവെന്നും താലിബാന്‍ മന്ത്രി അറിയിച്ചു.