പറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സീറ്റ് വിഭജനം പൂര്‍ത്തിയായി. 243 അംഗ നിയമസഭയിലേക്ക് ബി ജെ പിയും ജെ ഡി യുവും തുല്യ സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം.
ജെ ഡി യു- 101, ബി ജെ പി-101, എല്‍ ജെ പി- 29, രാഷ്ട്രീയ ലോക് മോര്‍ച്ച- 6, ഹിന്ദുസ്ഥാനി അവാം പാര്‍ട്ടി (എസ്)- 6 എന്നിങ്ങനെയാണ് എന്‍ ഡി എയുടെ സീറ്റ് വിഭജനം.
എല്ലാ എന്‍ ഡി എ പാര്‍ട്ടികളിലെയും നേതാക്കളും പ്രവര്‍ത്തകരും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും വന്‍ ഭൂരിപക്ഷത്തോടെ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്നും ജനതാദള്‍ നേതാവ് സഞ്ജയ് കുമാര്‍ ഝാ എക്‌സില്‍ കുറിച്ചു.
2020ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകളിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യു മത്സരിച്ചത്. ബി ജെ പി 110 സീറ്റുകളിലും മത്സരിച്ചിരുന്നു.