ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എത്രമാത്രം സമ്പത്തുണ്ട്? ഒരു പഠനം

ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എത്രമാത്രം സമ്പത്തുണ്ട്? ഒരു പഠനം


അമ്മമാരുടെയും സഹോദരിമാരുടെയും' സ്വര്‍ണ്ണം കണക്കാക്കി അത് മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏപ്രില്‍ 21 ഞായറാഴ്ച നടത്തിയ ആരോപണം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ ശക്തമായി തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് അവയെ 'നുണകള്‍ എന്നും വിദ്വേഷ പ്രസംഗം എന്നുമാണ് വിശേഷിപ്പിച്ചത്.

രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണം ഉള്‍പ്പെടെയുള്ള സ്വത്തുക്കളെയും സമ്പത്തിനെയും കുറിച്ച് അടുത്തിടെയുള്ള വിശദമോ നിര്‍ദ്ദിഷ്ടമോ ആയ വിവരങ്ങളൊന്നും ലഭ്യമല്ല. ഐസിഎസ്എസ്ആര്‍ അംഗീകൃത ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് സ്റ്റഡീസ് 2020-ല്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യയിലെ വെല്‍ത്ത് ഓണര്‍ഷിപ്പിലെ ഇന്റര്‍ ഗ്രൂപ്പ് അസമത്വത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍' ചില അനുബന്ധ ഡേറ്റയാണ് ഇതുമായി ബന്ധപ്പെട്ട ഏകദേശ വിവരങ്ങള്‍ നല്‍കുന്നത്.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസും (എന്‍എസ്എസ്ഒ), ഇന്ത്യന്‍ ഇക്കണോമിക് സെന്‍സസും നടത്തിയ ഓള്‍ ഇന്ത്യ ഡെബ്റ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സര്‍വേയില്‍ (എഐഡിഎസ്) നിന്നുള്ള ഡേറ്റ ഉപയോഗിച്ചുള്ള ഈ റിപ്പോര്‍ട്ട്, പട്ടികവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ സമ്പത്തിന്റെ ഉടമസ്ഥാവകാശം ഏറ്റവും താഴ്ന്നതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യയില്‍ വിവിധ വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള സമ്പത്ത് എത്ര?

റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ മൊത്തം സമ്പത്തിന്റെ 41% ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിക്കാര്‍ കൈവശപ്പെടുത്തി, തൊട്ടുപിന്നില്‍ ഹിന്ദു ഒബിസികളാണ് (31%). മുസ്ലിംകള്‍, എസ്സികള്‍, എസ്ടികള്‍ എന്നിവര്‍ക്ക് യഥാക്രമം 8%, 7.3%, 3.7% എന്നിങ്ങനെയാണ് സമ്പത്തിന്റെ ഉടമസ്ഥാവകാശം.

ഇന്ത്യയിലെ മൊത്തം കുടുംബങ്ങളുടെ (22.2%) വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിന്ദു ഉയര്‍ന്ന ജാതികളുടെ സമ്പത്തിലെ വിഹിതം ആനുപാതികമായി ഉയര്‍ന്നതാണ്. ഈ സംഖ്യ ഹിന്ദു ഒബിസികള്‍ക്ക് 35.8%, മുസ്ലീങ്ങള്‍ക്ക് 12.1%, എസ്സികള്‍ക്ക് 17.9%, എസ്ടികള്‍ക്ക് 9.1%. എന്നിങ്ങനെയാണ്.

ഹിന്ദു ഉയര്‍ന്ന ജാതിക്കാരുടെ ഉടമസ്ഥതയിലുള്ള സമ്പത്തിന്റെ ആകെ മൂല്യം 1,46,394 ബില്യണ്‍ രൂപയാണെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു, ഇത് എസ്ടികളുടെ ഉടമസ്ഥതയിലുള്ള സമ്പത്തിന്റെ (13,268 ബില്യണ്‍ രൂപ) ഏകദേശം 11 മടങ്ങ് വരും. മുസ്ലീങ്ങളുടെ സ്വത്ത് 28,707 ബില്യണ്‍ ആണ്.

നിലവിലെ വിലയില്‍ സോഷ്യല്‍ ഗ്രൂപ്പുകളിലുടനീളമുള്ള മൊത്തം സമ്പത്ത് (ബില്യണ്‍ രൂപയില്‍)

സാമൂഹിക ഗ്രൂപ്പ്           ഗ്രാമീണ     അര്‍ബന്‍     ആകെ
പട്ടികവര്‍ഗം                     9544              3724              13268
പട്ടികജാതി                        16163              9971               26134
ഹിന്ദു ഒ.ബി.സി                62952            47568            110520
ഹിന്ദു ഉയര്‍ന്ന ജാതി       42338            104057           146394
മുസ്ലീം                                  14379             14329              28707
മറ്റുള്ളവര്‍                        15224             18105              33329
ആകെ                                  160600           197753           358354

ഉറവിടം: AIDIS 2013; ഇന്‍ഡ്യയിലെ വെല്‍ത്ത് ഉടമസ്ഥതയിലെ ഇന്റര്‍ ഗ്രൂപ്പ് അസമത്വത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍, 2020

ഓരോ വീട്ടിലും സമ്പത്തിന്റെ ഉടമസ്ഥതയുടെ ചിത്രം എന്താണ്?

ശരാശരി 15.04 ലക്ഷം രൂപയാണ് ഓരോ കുടുംബത്തിന്റെയും സ്വത്ത് ഉടമസ്ഥത, എന്നാല്‍ സാമൂഹിക ഗ്രൂപ്പുകള്‍ക്കിടയില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്.

കുടുംബത്തിലെ ശരാശരി സമ്പത്ത് ഏറ്റവും ഉയര്‍ന്നത് ഹിന്ദു ഉയര്‍ന്ന ജാതിക്കാരില്‍ (27.73 ലക്ഷം രൂപ) തൊട്ടുപിന്നില്‍ ഹിന്ദു ഒബിസികള്‍ (12.96 ലക്ഷം രൂപ) ആണ്. മുസ്ലിം കുടുംബങ്ങളിലെ (9.95 ലക്ഷം രൂപ) ശരാശരി സമ്പത്ത് എസ്ടി (6.13 ലക്ഷം രൂപ), എസ്സി (6.12 ലക്ഷം രൂപ) കുടുംബങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി.


ഇന്ത്യയിലെ സാമൂഹിക-മത ഗ്രൂപ്പുകളില്‍ ഉടനീളം ഉടമസ്ഥതയിലുള്ള ഓരോ കുടുംബ ആസ്തിയും നിലവിലെ വിലയില്‍ (രൂപയില്‍)

സാമൂഹിക ഗ്രൂപ്പ്       ഗ്രാമീണ     അര്‍ബന്‍     ആകെ
പട്ടികവര്‍ഗം                  513000       1227000         613000
പട്ടികജാതി                     517000        871000          612000
ഹിന്ദു ഒ.ബി.സി            1074000     1783000        1296000
ഹിന്ദു ഉയര്‍ന്ന ജാതി     1657000     3819000      2773000
മുസ്ലീം                                822000      1263000        995000
മറ്റുള്ളവര്‍                   4668000     4826000         4753000
ആകെ                              1037000       2369000        1504000

ഉറവിടം: AIDIS 2013; ഇന്‍ഡ്യയിലെ വെല്‍ത്ത് ഉടമസ്ഥതയിലെ ഇന്റര്‍ ഗ്രൂപ്പ് അസമത്വത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍, 2020


ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശമുള്ള സമൂഹം ഏതാണ്?

പഠനമനുസരിച്ച്, ഹിന്ദു ഒബിസികള്‍ക്കാണ് സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ പങ്ക് (39.1%), ഹിന്ദു ഉയര്‍ന്ന ജാതിക്കാര്‍ (31.3%). മുസ്ലിംകള്‍ക്ക് 9.2% വിഹിതമുണ്ട്, എസ്ടിക്ക് (3.4%).