ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ചണ്ഡിഗഡില്‍ രണ്ടു മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യ- പാക് സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചത്.
വിവാഹം, ആഘോഷ പരിപാടികള്‍ക്കടക്കം നിരോധനം ബാധകമാണ്. ചണ്ഡീഗഡില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ എല്ലാ കടകളും 7 മണിക്ക് അടയ്ക്കണം.
പഞ്ചാബിലെ ഫരീദ്‌കോട്ടലും പടക്കം നിരോധിച്ച് ഉത്തരവിറക്കി. മൊഹാലില്‍ എല്ലാ സ്ഥാപനങ്ങളും കടകളും 7 മണിക്ക് അടയ്ക്കുകയും വഴിയോങ്ങളിലെ പരസ്യ ബോര്‍ഡുകളിലെ ലൈറ്റുകള്‍ അണയ്ക്കുകയും ചെയ്യണം. ഗുജറാത്ത് കച്ചിലും ഡ്രോണുകളും പടക്കങ്ങളും നിരോധിച്ചു. മെയ് 15 വരെയാണ് നിരോധനം.