കൊച്ചി വിമാനത്താവള യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അറിയിപ്പ്

കൊച്ചി വിമാനത്താവള യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അറിയിപ്പ്


കൊച്ചി: നിലവിലുള്ള ഇന്ത്യാ- പാക് സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സുരക്ഷാ പരിശോധനകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ സമയം ആവശ്യമാകുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. കൊച്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങുന്നവര്‍ക്കും പറക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും സുരക്ഷാ പരിശോധന ശക്തമായിരിക്കും. അതിനാല്‍ യാത്ര പുറപ്പെടാന്‍ എത്തുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണം. 

ആഭ്യന്തര യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ അഞ്ചു മണിക്കൂര്‍ മുമ്പും വിമാനത്താവളത്തിലെത്തി സുഗമമായ യാത്ര ഉറപ്പു വരുത്തണം. അവസാന സമയത്തെ തിരക്കുകള്‍ ഒഴിവാക്കണമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനം അറിയിച്ചു.