ഹൈദരാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാനെതിരെ പൊരുതുന്ന ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി പ്രത്യേക പൂജകള്‍ നടത്തി തെലങ്കാനയിലെ ക്ഷേത്രങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തി. എം എല്‍ എമാര്‍, മറ്റു ജനപ്രിതിനിധികള്‍ എന്നിവര്‍ പൂജയില്‍ പങ്കാളികളായി. ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തില്‍ (ദക്ഷിണ കാശി) ഉള്‍പ്പെടെ പൂജകള്‍ നടത്തി.
അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രി പി നഡ്ഡ രാജ്യത്തെ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. രാജ്യത്തെ എല്ലാ ആശുപത്രികളും പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പാക്കുന്നതിനായാണ് കൂടിക്കാഴ്ച നടത്തിയത്.