ട്രംപ്- പുട്ടിന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് മേല്‍ വീണ്ടും അധിക തീരുവയ്ക്ക് സാധ്യത

ട്രംപ്- പുട്ടിന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് മേല്‍ വീണ്ടും അധിക തീരുവയ്ക്ക് സാധ്യത


വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റാണ് ഇക്കാര്യം പുറത്തുവിട്ടത്. 

അലാസ്‌കയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ റഷ്യ- യുക്രെയ്ന്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ചയില്‍ ഫലം പ്രതികൂലമാണെങ്കിലായിരിക്കും ഇന്ത്യയ്ക്ക് മേല്‍ വീണ്ടും അധിക തീരുവ ചുമത്താന്‍ സാധ്യത. 

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് റഷ്യയില്‍ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുവ 25 ശതമാനം കൂടി വര്‍ധിപ്പിച്ച് തീരുവ 50 ശതമാനമാക്കിയത്.