ജാര്‍ഖണ്ഡില്‍ ചരിത്രം കുറിച്ച് ഇന്‍ഡ്യ മുന്നണി; തുടര്‍ഭരണം ഉറപ്പാക്കി

ജാര്‍ഖണ്ഡില്‍ ചരിത്രം കുറിച്ച്  ഇന്‍ഡ്യ മുന്നണി; തുടര്‍ഭരണം ഉറപ്പാക്കി


റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ ചരിത്രം കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിട്ടുള്ള  ഇന്‍ഡ്യ മുന്നണി.  ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഭരണ പാര്‍ട്ടിക്ക് തുടര്‍ ഭരണം ലഭിക്കുന്നത്. ബിജെപക്കെതിരെ ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐഎം (എല്‍) ലിബറേഷന്‍ എന്നിവ സഖ്യമായിട്ട് മത്സരിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. 81 സീറ്റുള്ള നിയമസഭയില്‍ 56 സീറ്റ് സ്വന്തമാക്കിയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണിഭരണം ഉറപ്പിച്ചത്. കഴിഞ്ഞ തവണ ഇന്ത്യ മുന്നണിക്ക് 48 സീറ്റുകളിലായിരുന്നു വിജയിക്കാനയത്. സംസ്ഥാനത്ത് മൂന്നാംതവണയാണ് ജെഎംഎം അധികാരത്തിലെത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള ബിജെപിയുടെ താരപ്രചാരകര്‍ ദിവസങ്ങളോളം സംസ്ഥാനം കേന്ദ്രീകരിച്ച് പ്രചരണത്തിന് ഇറങ്ങിയെങ്കിലും ഹേമന്ദ് സോറന്‍ നയിച്ച സഖ്യത്തെ വീഴ്ത്താനായില്ല. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നടത്തിയ റാലികളും ഒപ്പം ഇഡിയെ ഇറക്കിയുള്ള കളികകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏശിയിട്ടില്ല എന്നാണ് ഫലം തെളിയിക്കുന്നത്. ഹേമന്ദ് പാളയത്തില്‍നിന്ന് ചംപയ് സോറന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പുറത്തുചാടിച്ചിട്ടും ജാര്‍ഖണ്ഡില്‍ ബിജെപി പരാജയപ്പെടുകയായിരുന്നു.

ജെഎംഎം 34 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 16ഉം ആര്‍ജെഡിക്ക് നാല് സീറ്റും സീറ്റും ലഭിച്ചു.സിപിഐ (എംഎല്‍)ന് രണ്ട് സീറ്റുമാണ് ലഭിച്ചത്. ബിജെപിക്ക് വിജയിക്കാനായത് 21സീറ്റുകളില്‍ മാത്രമാണ്. സഖ്യകക്ഷികള്‍ക്ക് നാല് സീറ്റുകളും നേടാനായി. ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.

81ല്‍ 41 സീറ്റിലും ജെഎംഎമ്മിനെ മത്സരിപ്പിച്ച ഇന്ത്യാ സഖ്യത്തിന്റെ തീരുമാനവും നിര്‍ണായകമായി. 30 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിച്ചു. മത്സരിച്ച ആറു സീറ്റില്‍ നാലിലും ആര്‍ജെഡിക്ക് വിജയിക്കാനായി. 81ല്‍ 41 സീറ്റിലും ജെഎംഎമ്മിനെ മത്സരിപ്പിച്ച ഇന്ത്യാ സഖ്യത്തിന്റെ തീരുമാനവും നിര്‍ണായകമായി.

അഴിമതിക്കേസില്‍ ഇഡി ഹേമന്ദ് സോറ നെ അറസ്റ്റുചെയ്തതും ജയിലില്‍ അടച്ചതും ഇന്‍ഡ്യ മുന്നണി തിരഞ്ഞെടുപ്പില്‍ വ്യാപക ചര്‍ച്ചയാക്കിയതും തുടര്‍ ഭരണത്തിന് വഴിയൊരുക്കി. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടി പിളര്‍ത്തി ഭരണം പിടിക്കാമെന്ന ബിജെപി നീക്കവും ഫലം കണ്ടില്ല. ചംപയ് സോറന്റെ വരവ് ഒരു ഗുണവും ബിജെപിക്ക് ഉണ്ടാക്കിയില്ല. ജെഎംഎം സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും ഭരണനേട്ടങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഇന്ത്യ മുന്നണി വിജയിച്ചതും നിര്‍ണായകമായി.