ബെര്‍ലിന്‍: ശക്തരും സാധാരണക്കാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാന്‍ കഴിയുന്നതാവണം രാഷ്ട്രീയമെന്ന് മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. യു.എസ് പ്രസിഡന്റായി വരുന്ന ഡോണള്‍ഡ് ട്രംപുമൊത്തുള്ള പാശ്ചാത്യ ജനാധിപത്യ ക്രമത്തെക്കുറിച്ചുള്ള ഭയം തന്റെ പുതിയ ഓര്‍മക്കുറിപ്പില്‍ ഉയര്‍ത്തുന്ന ആഞ്ജല ട്രംപിന്റെ ഭരണത്തില്‍ ഇലോണ്‍ മസ്‌ക് വഹിക്കാന്‍ പോവുന്ന വലിയ പങ്കിനെക്കുറിച്ച് ആഴത്തിലുള്ള ആശങ്കയും പ്രകടിപ്പിച്ചു.
ട്രംപിന്റെ ആദ്യ ടേമില്‍ ജര്‍മന്‍ ചാന്‍സലര്‍ ആയിരിക്കവെ, ചില നിരീക്ഷകര്‍ 'സ്വതന്ത്ര ലോകത്തി?ന്റെ നേതാവ്' എന്ന പദവി മെര്‍ക്കലിനു നല്‍കിയിരുന്നു. 16 വര്‍ഷത്തെ ഭരണം ബിസിനസും രാഷ്ട്രീയ താല്‍പ്പര്യങ്ങളും തമ്മില്‍ നല്ല സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തണമെന്ന് തന്നെ പഠിപ്പിച്ചുവെന്ന് അവര്‍ പറയുന്നു.
2016ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ട്രംപ് ഉയര്‍ത്തിയ വെല്ലുവിളി തുടര്‍ന്നും വളര്‍ന്നിട്ടുണ്ടോ എന്ന 'ഡെര്‍ സ്പീഗല്‍' മാഗസിനിലെ അഭിമുഖത്തിലെ ചോദ്യത്തിന് 'മൂലധനത്തി?ന്റെ വലിയ ശക്തിയുള്ള സിലിക്കണ്‍ വാലിയില്‍ നിന്നുള്ള വന്‍കിട കമ്പനികളും ട്രംപും തമ്മില്‍ ഇ?പ്പോള്‍ ഒരു വ്യക്തമായ സഖ്യമുണ്ട്' എന്നവര്‍ മറുപടി നല്‍കി.
ത?ന്റെ രണ്ടാം ടേമില്‍ മസ്‌കിനെ സര്‍ക്കാര്‍ കാര്യക്ഷമതയുടെ വകുപ്പിനെ നയിക്കാന്‍ നിയുക്ത പ്രസിഡന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്പേസ് എക്സി?ന്റെയും ടെസ്ലയുടെയും മേധാവിയുടെ ഇത്തരമൊരു നിയമനത്തില്‍ വളരെയധികം പ്രശ്നങ്ങളുള്ളതായി മെര്‍ക്കല്‍ പറഞ്ഞു. 'അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന എല്ലാ ഉപഗ്രഹങ്ങളുടെയും 60ശതമാനം ഉടമയാണെങ്കില്‍, രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കൊപ്പം അത് നമുക്ക് വലിയ ആശങ്കയായിരിക്കുമെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയം എന്നത് ശക്തരും സാധാരണ പൗരന്മാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥ നിര്‍ണിക്കുന്നതാവണം.
2007-08 സാമ്പത്തിക പ്രതിസന്ധിയില്‍ ജര്‍മന്‍ ചാന്‍സലറായിരിക്കെ, രാഷ്ട്രീയ മേഖലയാണ് കാര്യങ്ങള്‍ നേരെയാക്കാന്‍ കഴിയുന്ന അന്തിമ അധികാരം എന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ അന്തിമ അധികാരം മൂലധന ശക്തിയിലൂടെയോ സാങ്കേതിക കഴിവുകളിലൂടെയോ കമ്പനികളാല്‍ ശക്തമായി സ്വാധീനിക്കപ്പെടുന്നുവെങ്കില്‍ ഇത് നമുക്കെല്ലാവര്‍ക്കും വന്‍ വെല്ലുവിളിയാണെന്നവര്‍ പറഞ്ഞു.
സ്വതന്ത്ര സമൂഹങ്ങളെ വേര്‍തിരിക്കുന്ന മാനദണ്ഡങ്ങളിലൊന്ന് കോര്‍പറേറ്റ് ശക്തിയെയും അതിസമ്പന്നരുടെ സ്വാധീനത്തെയും കുറിച്ചുള്ള വ്യക്തമായ പരിശോധനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 700ലധികം പേജുകളുള്ള ഓര്‍മക്കുറിപ്പ് ചൊവ്വാഴ്ച പുറത്തിറങ്ങുമെന്ന് മെര്‍ക്കല്‍ പറഞ്ഞു.
ട്രംപ് ഭരണകൂടത്തില്‍ ഇലോണ്‍മസ്‌കിന്റെ പങ്കിനെക്കുറിച്ച് ആശങ്ക ഉന്നയിച്ച് മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍