ധാക്ക: ബംഗ്ലാദേശില്‍ ഇസ്‌കോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ധാക്ക ഹൈക്കോടതിയില്‍ ഹര്‍ജി. കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയപ്പോള്‍ മതമൗലികവാദ സംഘടനയാണെന്ന് അറ്റോണി ജനറല്‍ വിശദീകരണം നല്‍കി.
ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനു പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് ഇസ്‌കോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ്‌കോണ്‍ അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്.
ഹരേകൃഷ്ണ പ്രസ്ഥാനം എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് ആണ് ഇസ്‌കോണ്‍. ന്യൂയോര്‍ക്കിലാണ് സംഘടന സ്ഥാപിക്കപ്പെട്ടത്.