തൃശൂര്‍: കവി കെ. സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ അടക്കമുള്ള ചുമതലകളില്‍ നിന്ന് രാജിവെച്ചു. മറവിരോഗം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനങ്ങള്‍ ഒഴിയുന്നതായി അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അയ്യപ്പ പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ്മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശിയ മാനവികവേദി എന്നിവയുടെ ഭാരവാഹിത്തങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ എന്നെ ഏല്‍പ്പിച്ച എല്ലാ എഡിറ്റിംഗ് ജോലികളും അവസാനിപ്പിക്കുകയാണ് എന്നാണ് അദ്ദേഹം ഫേസ് ബുക്കിലൂടെ അറിയിച്ചത്.
സച്ചിദാനന്ദന്റെ കുറിപ്പ്
'' എനിക്ക് ഭൂമിയില്‍ ഇനി സമയം വളരെ കുറവാണ്. ഇതിനകം മുന്നറിയിപ്പ് കിട്ടിക്കഴിഞ്ഞു. ലാപ്‌ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. സംഘാടകന്‍ എന്ന നിലയില്‍ ഞാന്‍ ചുമതലയേറ്റിരുന്ന അയ്യപ്പ പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ്മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശിയ മാനവികവേദി എന്നിവയുടെ ഭാരവാഹിത്തങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ എന്നെ ഏല്‍പ്പിച്ച എല്ലാ എഡിറ്റിംഗ് ജോലികളും അവസാനിപ്പിക്കുകയാണ്.''
കുറച്ചുകാലം വിശ്രമത്തിലേക്ക് പോകുന്നതായും പൊതു പരിപാടികളും പ്രസംഗങ്ങളും ഉപേക്ഷിക്കുന്നതായും ഒരാഴ്ച മുമ്പ് അദ്ദേഹം അറിയിച്ചിരുന്നു.
കവി കെ. സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ അടക്കമുള്ള ചുമതലകളില്‍ നിന്ന് രാജിവെച്ചു